Districts

കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പോലിസ് പിടികൂടി;രണ്ട് പേര്‍ അറസ്റ്റില്‍

കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പോലിസ് പിടികൂടി;രണ്ട് പേര്‍ അറസ്റ്റില്‍
X

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 40 ലക്ഷം രൂപയുടെ സ്വര്‍ണം പോലിസ് പിടികൂടി. ബഹറൈനില്‍നിന്ന് എത്തിയ ബാലുശേരി പുനത്ത് സ്വദേശി കെ ടി സാഹിറി (38)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശി അമീറി(27)നെയും പോലിസ് കസ്റ്റഡിയിലെടുത്തു.

ശരീരത്തില്‍ ഒളിച്ചുവച്ചാണ് സാഹിര്‍ സ്വര്‍ണം കൊണ്ടുവന്നത്. 780 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറും പോലിസ് പിടികൂടി.

ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ഷിബു, എസ്‌ഐമാരായ ശശി കുണ്ടറക്കാട്, അഹമ്മദ്കുട്ടി, അബ്ദുള്‍ അസിസ് കാര്യോട്ട്, സത്യനാഥന്‍ മനാട്ട്, എഎസ്‌ഐമാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പത്മകുമാര്‍, പി സഞ്ജീവ്, രതീഷ് ഒരളിയന്‍, കരിപ്പൂര്‍ സ്‌റ്റേഷനിലെ അനീഷ്, മുരളി,അബ്ദുള്‍ റഹീം എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.



Next Story

RELATED STORIES

Share it