Districts

വയനാട് ജില്ലയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9659 ആയി

വയനാട് ജില്ലയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കൽപ്പറ്റ: വയനാട് ജില്ലയില്‍ തിങ്കളാഴ്ച്ച 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 82 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകയുള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9659 ആയി. 8552 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 64 മരണം. നിലവില്‍ 1043 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മാനന്തവാടി സ്വദേശികളായ 13 പേര്‍, പനമരം 5 പേര്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, തൊണ്ടര്‍നാട് 3 പേര്‍ വീതം, എടവക, മുട്ടില്‍, പുല്‍പ്പള്ളി, ബത്തേരി 2 പേര്‍ വീതം, മീനങ്ങാടി, പൊഴുതന, വെങ്ങപ്പള്ളി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 558 പേരാണ്. 725 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10294 പേര്‍. ഇന്ന് വന്ന 36 പേര്‍ ഉള്‍പ്പെടെ 574 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 218 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 158546 സാംപിളുകളില്‍ 157511 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 147852 നെഗറ്റീവും 9659 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it