India

ചിലര്‍ തന്നെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തെയും വെറുക്കുന്നുവെന്ന് മോദി

ചിലര്‍ തന്നെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തെയും വെറുക്കുന്നുവെന്ന് മോദി
X

കന്യാകുമാരി: തന്നെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി ചിലര്‍ രാജ്യത്തെയും വെറുക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരക്കാര്‍ സൈന്യത്തിനൊപ്പമാണോ അല്ലയോ എന്നു വ്യക്തമാക്കണമെന്നും മോദി കന്യാകുമാരിയില്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുത്താനും മറ്റുമായി ചിലര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. രാജ്യം ഒറ്റക്കെട്ടായി സൈന്യത്തെ പിന്തുണക്കുമ്പോള്‍ ഇവര്‍ സൈന്യത്തെ സംശയിക്കുന്നു. ഭീകരര്‍ക്കെതിരായ പോരാട്ടത്തെയും ഇവര്‍ക്കു സംശയമാണ്. ഇത്തരക്കാര്‍ ഇന്ത്യയെ ദുര്‍ബലപ്പെടുന്നതോടൊപ്പം പാകിസ്താനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നാം ആദ്യം ഇന്ത്യക്കാരായി നില്‍ക്കണമെന്നും തിരഞ്ഞെടുപ്പില്‍ കള്ളപ്പണവും അഴിമതിയും ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് തടവിലായിരിക്കേ, രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുത്ത മോദിയുടെ നടപടി നിരവധി വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ഇതേ തുടര്‍ന്നാണു മോദിയുടെ പ്രസ്താവന.

Next Story

RELATED STORIES

Share it