India

അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സൈനികന്‍ അറസ്റ്റില്‍

അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സൈനികന്‍ അറസ്റ്റില്‍
X

നാര്‍സിങ്പൂര്‍: അഞ്ചുവയസ്സുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലാണ് സംഭവം. സായുധസേനയില്‍ പാചകക്കാരനായി ജോലി നോക്കുന്ന സന്തോഷ് മാര്‍ക്കം(24) ആണ് അറസ്റ്റിലായത്.

വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി കുടുംബത്തിലെ ബാലികയെയാണ് സൈനികന്‍ പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 24 മുതല്‍ കാണാതായ ബാലികയെ പിന്നീട് അബോധാവസ്ഥയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സൈനികന്‍ പിടിയിലായത്. അമ്മക്കും സഹോദരിക്കുമൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ ഒരു പോലിസ് ഹെഡ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. ബാലികയെ കാണാതായ ദിവസം രാത്രി പോലിസ് സ്‌റ്റേഷനിലെത്തിയ രക്ഷിതാക്കളുട പരാതി സ്വീകരിക്കുകയോ തുടര്‍നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യാതിരുന്നതിനാണ് സസ്‌പെന്‍ഷനെന്നു സീനിയര്‍ പോലിസ് ഓഫിസര്‍ രാജേഷ് തിവാരി പറഞ്ഞു.

മദ്യലഹരിയിലാണ് സൈനികന്‍ അക്രമം നടത്തിയതെന്നും പോലിസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it