India

വാഹനങ്ങളുടെ വില്‍പ്പന ഇടിവ് തുടര്‍ന്നാല്‍ 10 ലക്ഷം പേര്‍ക്ക് ജോലിയില്ലാതാവും

ഇന്ത്യയിലെ വാഹന വ്യവസായ മേഖല വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ യാത്രാ വാഹന വില്‍പ്പനയില്‍ 18.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിലെ വാഹന വില്‍പ്പന 18 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

വാഹനങ്ങളുടെ വില്‍പ്പന ഇടിവ് തുടര്‍ന്നാല്‍ 10 ലക്ഷം പേര്‍ക്ക് ജോലിയില്ലാതാവും
X

ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വില്‍പ്പനയിലെ ഇടിവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ ഓട്ടോ പാര്‍ട്‌സ് വ്യവസായ മേഖലയിലെ 50 ലക്ഷം തൊഴിലാളികളില്‍ 10 ലക്ഷം പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഓട്ടോപാര്‍ട്‌സ്് യൂനിയന്‍ അഖിലേന്ത്യാ അധ്യക്ഷനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ വാഹന വ്യവസായ മേഖല വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ യാത്രാ വാഹന വില്‍പ്പനയില്‍ 18.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിലെ വാഹന വില്‍പ്പന 18 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ഇതേ തുടര്‍ന്ന് വാഹ നിര്‍മാതാക്കള്‍ ഉല്‍പ്പാദനം വലിയ തോതില്‍ കുറച്ചിരുന്നു. ഇതോടെയാണ് വാഹന നിര്‍മാണ മേഖലയിലും ഓട്ടോ പാര്‍ട്‌സ് നിര്‍മാണ മേഖലയിലും വലിയ തോതില്‍ തൊഴില്‍ നഷ്ട ഭീഷണി നേരിടുന്നത്.

വാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്ന മേഖല വലിയ പ്രതിസന്ധിയിലാണെന്ന് ഓട്ടോമോട്ടീവ് കോംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എസിഎംഎ) പ്രസിഡന്റ് റാം വെങ്കട്ടരമണി പറഞ്ഞു. ഇതു തുടരുകയാണെങ്കില്‍ 10 ലക്ഷത്തോളം പേരെ തൊഴിലില്‍ നിന്ന് പിരിച്ചുവിടും.

ഇന്ത്യന്‍ നിര്‍മാണ മേഖലയുടെ പകുതി വരുന്ന വാഹന നിര്‍മാണത്തില്‍ ഉണ്ടായ ഇടിവാണ് ഈ വര്‍ഷം ആദ്യം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചത്.

ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട നയത്തില്‍ സര്‍ക്കാരിന് വ്യക്തത ഇല്ലാത്തതാണ് വാഹനമേഖലയിലെ നിക്ഷേപം മരവിക്കാന്‍ കാരണമായതെന്ന് വെങ്കട്ടരമണി പറഞ്ഞു. ഇലക്ട്രോണിക് വാഹനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ വേഗത വര്‍ധിപ്പിച്ചാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂടുമെന്നും ഇത് ഓട്ടോ പാര്‍ട്‌സ് മേഖലയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ക്കും വാഹന ഭാഗങ്ങള്‍ക്കുമുള്ള ജിഎസ്ടി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it