- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസമില്‍ ലൗ ജിഹാദ് ആരോപിച്ച് 17 കാരനെതിരെ ആള്‍ക്കൂട്ട ആക്രമണം
ഗുവാഹത്തി: അസമിലെ കച്ചാര്‍ ജില്ലയില്‍ പെണ്‍ സുഹൃത്തിനോട് സംസാരിച്ച മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു. സംഭവത്തിന് പിന്നാലെ യുവാവിനെതിരെ പോലിസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. അസമിലെ നര്‍സിങ്പുര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സൊനാലി പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ യുവാവ് തന്റെ മുന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് ചോദ്യം ചെയ്ത് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
പതിനേഴുകാരനും പെണ്‍കുട്ടിയും സ്‌കൂളിന് സമീപത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഹിന്ദു യുവാവ് 17 കാരനോട് പേര് ചോദിക്കുകയും തുടര്‍ന്ന് അവന്‍ തന്റെ മുസ്ലിം പേര് പറഞ്ഞതോടെ മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയുമായിരുന്നു. 15-20 പേര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
മര്‍ദ്ദനമേറ്റ് അലിയുടെ മൂക്കില്‍ നിന്ന് രക്തം വരുന്നതായും ദൃശ്യത്തില്‍ കാണുന്നുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് സഹായത്തിനായി കരയുന്നതും പെണ്‍കുട്ടിയുമായി പ്രണയബന്ധമില്ലെന്നും അക്രമികളോട് പറയുന്നുണ്ട്. ആള്‍ക്കൂട്ടത്തിലെ ഒരു സ്ത്രീ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം പെണ്‍കുട്ടിയുടെ പരാതിയില്‍ 17കാരനെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ഓണ്‍ലൈന്‍ മാധ്യമമായ ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബജ്രംഗ്ദളിന്റെ ഇടപെടലാണ് തന്റെ മരുമകന്റെ അറസ്റ്റിന് കാരണമായതെന്ന് ആരോപിച്ച് 17കാരന്റെ ബന്ധു രംഗത്തെത്തിയിട്ടുണ്ട്.
'എന്റെ മരുമകന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും അതിന്റെ വീഡിയോ തെളിവ് ആയി ഉണ്ടായിരുന്നിട്ടും പോലിസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത് അനീതിയാണ്,' റഹീം ഉദ്ദിന്‍ ബര്‍ഭൂയാന്‍ പറഞ്ഞു.
RELATED STORIES
നിരോധിത സംഘടനയെ സാമ്പത്തികമായോ നെറ്റ്വര്‍ക്കിങ് പരമായോ സഹായിക്കുന്നത് ...
13 Jan 2025 2:30 PM GMTനെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; ഗോപന്റെ കല്ലറ പൊളിക്കും;...
13 Jan 2025 1:57 PM GMTസ്ഥിരമായി റീല്‍സ് കാണുമോ ? രക്തസമ്മര്‍ദ്ദം കൂടാമെന്ന് പഠനം
13 Jan 2025 1:48 PM GMTഗസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനും കൂട്ടക്കൊലകള്‍ നടത്താനുമേ...
13 Jan 2025 1:19 PM GMTമുഖ്യമന്ത്രിയുടെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തും: എസ്ഡിപിഐ
13 Jan 2025 12:55 PM GMTപത്തനംതിട്ട പീഡനം: മൊത്തം 58 പ്രതികള്‍; 43 പേര് അറസ്റ്റില്‍
13 Jan 2025 12:42 PM GMT