- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്ത് തീരത്ത് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചു; നേരിയ തോതില്‍ എണ്ണച്ചോര്‍ച്ച
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ഉള്‍ക്കടലില്‍ ചരക്കുകപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എണ്ണക്കപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്‌ലാന്റിക് ഗ്രേസ് എന്നിവയും തമ്മിലാണ് കൂട്ടിയിടിച്ചത്. നേരിയ തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും റിപോര്‍ട്ടുണ്ട്. കൂട്ടിയിടിയില്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്തിലെ ദ്വാരക ജില്ലയില്‍ ഓഖയില്‍നിന്ന് 10 മൈല്‍ അകലെയാണ് രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.
A collision took place between MVs Aviator & Atlantic Grace in Gulf of Kutch on Nov 26 night. No casualties, oil slick reported. Indian Coast Guard ships in area including pollution control vessel on stand-by in the vicinity & monitoring the situation: PRO Defence, Gujarat pic.twitter.com/S9wgsYaHrQ
— ANI (@ANI) November 27, 2021
കോസ്റ്റ് ഗാര്‍ഡിന്റെ ഒരു സംഘവും പട്രോളിങ് കപ്പലും ഒരു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. സംഭവസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി. ഇന്ത്യയുടെ എണ്ണവ്യാപാരത്തിനുള്ള ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് കച്ച്. തിരക്കുള്ള ജലപാതയായ ഇവിടെ മുന്‍കാലങ്ങളിലും അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍/ ഹെലികോപ്റ്ററുകള്‍ നടത്തിയ പരിശോധനയില്‍ ചരക്കുകപ്പലുകളില്‍നിന്ന് എണ്ണ ചോര്‍ച്ചയോ സമുദ്ര മലിനീകരണമോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രദേശം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
RELATED STORIES
'നാനോ' കാറിന് പിന്നിലെ 'മാസ്സീവ്' തട്ടിപ്പ്: രത്തന്‍...
11 Oct 2024 10:54 AM GMTഅന്‍വറിനെ നേരിടാന്‍ നല്ല ശേഷിയുണ്ട്; ഇപ്പോള്‍ തീയാവേണ്ടത് സിപിഎമ്മിനെ...
26 Sep 2024 5:08 PM GMTമറ്റൊരു 'പാനായിക്കുളം കേസ്' കൂടി വെറുതെ വിട്ടു; സമാനതകളും ശിക്ഷയിലെ...
26 Sep 2024 6:59 AM GMTരണ്ടാം വിക്കറ്റും വീണു; മലപ്പുറം എസ്പിയുടെ തൊപ്പിക്ക് രക്തത്തിന്റെ...
10 Sep 2024 4:56 PM GMTനിങ്ങളുടെ മുഖം വികൃതമല്ലേ?; ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ...
19 Aug 2024 3:09 PM GMTഇവരാണ് അവര്‍...!; ദുരന്തമുഖത്തെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍...
1 Aug 2024 10:49 AM GMT