Latest News

യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍

യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍
X

വടകര: യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍. പേരാമ്പ്ര കല്ലാനോട് സ്വദേശി കാവാറ പറമ്പില്‍ അതുല്‍ കൃഷ്ണനെ(24)യാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോ വാട്‌സ് ആപ്പിലൂടെ പരാതിക്കാരിയുടെ അമ്മയ്ക്ക് അയച്ചുകൊടുത്ത് സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.യുവതിയുടെ അമ്മ പരാതിയുമായി സൈബര്‍ െ്രെകം പൊലീസിനെ സമീപിച്ചതോടെയാണ് ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയില്‍ പ്രതിയെ പിടികൂടിയത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it