Latest News

വഖ്ഫ് ബില്ലിനെ പിന്തുണച്ചതില്‍ കാര്യമുണ്ടായില്ല; പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്: ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍

വഖ്ഫ് ബില്ലിനെ പിന്തുണച്ചതില്‍ കാര്യമുണ്ടായില്ല; പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്: ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍
X

കോഴിക്കോട്: വഖ്ഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് പ്രത്യകിച്ച് ഒരു ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് പിന്തുണ നല്‍കിയതെന്നും എന്നാല്‍ കിരണ്‍ റിജിജു തന്നെ മുന്‍കാല പ്രാബല്യമില്ലെന്ന് പറയുന്നുവെന്നും പറഞ്ഞ അദ്ദേഹം, പിന്തുണയില്‍ പുനര്‍വിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും കൂട്ടിചേര്‍ത്തു

സകല സ്ഥലത്തും രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതെന്നും നിലവില്‍ പ്രശ്‌നം പരിഹരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. 610 കുടുംബങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പ്രശ്‌നം രുക്ഷമാക്കി അകല്‍ച്ചയുണ്ടാക്കുകയല്ല വേണ്ടത്. പ്രശ്‌നം സങ്കീര്‍ണമാക്കാതെ തീര്‍ക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. അവരെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it