India

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് കാണികള്‍ക്കായൊരുക്കിയ പന്തലിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ടുമരണം; നിരവധി പേര്‍ക്ക് പരിക്ക്

എട്ടുവയസുള്ള പെണ്‍കുട്ടിയും മുതിര്‍ന്ന പൗരനുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് കാണികള്‍ക്കായൊരുക്കിയ പന്തലിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ടുമരണം; നിരവധി പേര്‍ക്ക് പരിക്ക്
X

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ നെരളഗിരി ഗ്രാമത്തില്‍ ജെല്ലിക്കെട്ട് കാണികള്‍ക്കായി തയ്യാറാക്കിയ താല്‍ക്കാലിക പന്തലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.

എട്ടുവയസുള്ള പെണ്‍കുട്ടിയും മുതിര്‍ന്ന പൗരനുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരിയായ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു. ജെല്ലിക്കെട്ട് രൂപമായ എരുദു വിദും വിഴ എന്ന പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്.

ജെല്ലിക്കെട്ട് വീക്ഷിക്കുന്നതിനായി തടിച്ചുകൂടിയ കാണികളില്‍ ചിലര്‍ മരക്കൊമ്പില്‍ കെട്ടിയിട്ട സമ്മാനങ്ങളെടുക്കാന്‍ പിന്തലിന്റെ മേല്‍ക്കൂരയില്‍ കയറിനിന്നതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. പരിപാടിക്കായി താല്‍ക്കാലികമായി നിര്‍മിച്ച മേല്‍ക്കൂര അപ്പാടെ തകര്‍ന്നുവീഴുകയായിരുന്നു.

Next Story

RELATED STORIES

Share it