India

ലക്‌നൗവില്‍ മാതാവിനെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി 24കാരന്‍

ലക്‌നൗവില്‍ മാതാവിനെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി 24കാരന്‍
X

ലക്‌നൗ: പുതുവത്സര ദിനത്തില്‍ ലക്‌നൗവിലെ ഹോട്ടലില്‍ യുവാവ് മാതാവിനെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. സംഭവത്തില്‍ ആഗ്ര സ്വദേശി അര്‍ഷാദിനെ (24) പോലിസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു.

അര്‍ഷാദിന്റെ മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്‌മീന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ലക്‌നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് സംഭവം.കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫൊറന്‍സിക് സംഘം പരിശോധന നടത്തുകയാണെന്നും ഡിസിപി ത്യാഗി പറഞ്ഞു.




Next Story

RELATED STORIES

Share it