India

നിരോധിച്ച നോട്ടുമായി ആറ് പേര്‍ പിടിയില്‍; മൂല്യം 4.50 കോടി

നിരോധിച്ച നോട്ടുമായി ആറ് പേര്‍ പിടിയില്‍; മൂല്യം 4.50 കോടി
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിരോധിച്ച കറന്‍സിയുമായി ആറുപേര്‍ പിടിയിലായി. ഹരിദ്വാറില്‍ നടത്തിയ റെയ്ഡിലാണ് 4.5 കോടി രൂപ വിലമതിക്കുന്ന പഴയ നോട്ടുമായി ഇവരെ പിടികൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ആണ് പരിശോധന നടത്തുന്നത്. പിടിയിലായവരില്‍ മൂന്ന് പേര്‍ ഹരിദ്വാറില്‍നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സീനിയര്‍ പോലിസ് സുപ്രണ്ട് പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശ് ഫഌയിങ് സ്‌ക്വാഡ് കാണ്‍പൂരില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫഌയിങ് സ്‌ക്വാഡ് സംഘത്തിന്റെ വിവരത്തെ തുടര്‍ന്ന് ആദായ നികുതി അന്വേഷണ ഡയറക്ടറേറ്റ് സംഘവും സ്ഥലത്തെത്തിയിരുന്നു. രാജ് ഫ്രോസണ്‍ പ്രൊഡക്ട്‌സ് എന്ന കമ്പനിയുടേതാണ് പണമെന്ന് പിടിയിലായ ഡ്രൈവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാങ്ങളില്‍ വ്യാപക പരിശോധനയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്നത്.

Next Story

RELATED STORIES

Share it