India

അക്ഷയ് കുമാറിന് പിന്നാലെ 45 അണിയറ പ്രവര്‍ത്തകര്‍ക്കും കൊവിഡ്; രാംസേതു ചിത്രീകരണം നിര്‍ത്തി

അക്ഷയ് കുമാറിന് പിന്നാലെ 45 അണിയറ പ്രവര്‍ത്തകര്‍ക്കും കൊവിഡ്; രാംസേതു ചിത്രീകരണം നിര്‍ത്തി
X

മുംബൈ: നടന്‍ അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനില്‍ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പായാണ് ചിത്രത്തിലുള്ളവര്‍ക്കായി കൊവിഡ് പരിശോധന നടത്തിയത്. 100ലധികം പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 45 പേര്‍ക്കും കൊവിഡ് പോസിറ്റീവാകുകയായിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു.

സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് രോഗബാധിതരായവരില്‍ അധികവും. അക്ഷയ് കുമാറിന്റെ ടീമില്‍ ഉള്‍പ്പെട്ടവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും ഇപ്പോള്‍ ക്വാറന്റൈനിലാണ്. ചികില്‍സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഹോം ക്വാറന്റൈനിലായിരുന്ന താരത്തെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാശം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ബോളിവുഡില്‍ ഇതിനോടകം നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആമിര്‍ഖാന്‍, ആലിയ ഭട്ട്, ഗോവിന്ദ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

Next Story

RELATED STORIES

Share it