- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദായ നികുതി റെയ്ഡ്: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറി ആത്മഹത്യ ചെയ്ത നിലയില്‍
പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡിനെ തുടര്‍ന്ന് രമേഷിനെയും ചോദ്യംചെയ്തിരുന്നു. ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.
ബംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പേഴ്സണല്‍ സെക്രട്ടറി രമേഷ് ആത്മഹത്യ ചെയ്ത നിലയില്‍. പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡിനെ തുടര്‍ന്ന് രമേഷിനെയും ചോദ്യംചെയ്തിരുന്നു. ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.
റെയ്ഡിന്റെ സമയത്ത് രമേഷ് തന്നോടൊപ്പമുണ്ടായിരുന്നു. ഒന്നുംസംഭവിക്കില്ലെന്നും ആശങ്ക വേണ്ടെന്നും താന്‍ രമേഷിനോട് പറഞ്ഞിരുന്നു. മൃദുസ്വഭാവിയാണ് അദ്ദേഹം. എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നറിയില്ല-പരമേശ്വര പറഞ്ഞു.
പരമേശ്വരയുമായി ബന്ധപ്പെ ബംഗളൂരുവിലെയും തൂംകൂരിലെയും 30ഓളം കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 4.25 കോടി രൂപ കണ്ടെത്തിയരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ശനിയാഴ്ച്ച രാവിലെ ബംഗളൂരുവിലെ ബംഗളൂരു യൂനിവേഴ്സിറ്റി കാംപസിലുള്ള മരത്തിലാണ് പരമേശ്വരയുടെ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
300ഓളം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ പരമേശ്വരയുടെയും മുന്‍ എംപി ആര് ജാലപ്പയുടെയും കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. യോഗ്യതയില്ലാത്തവര്‍ക്ക് 50 മുതല്‍ 60 ലക്ഷം രൂപവരെ വാങ്ങി മെഡിക്കല്‍ സീറ്റുകള്‍ വില്‍പ്പന നടത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡെന്ന് ആദായി നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡില്‍ പണത്തിനു പുറമേ ബന്ധപ്പെട്ട രേഖകളും ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
പരമേശ്വരയുടെ കുടുംബം നടത്തുന്ന സിദ്ധാര്‍ത്ഥ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴില്‍പ്പെട്ട സിദ്ദാര്‍ത്ഥ മെഡിക്കല്‍ കോളജിലും റെയ്ഡ് നടന്നിരുന്നു. ജാലപ്പയുടെ മകന് രാജേന്ദ്രയാണ് ദൊഡ്ഡപല്ലപുരയിലും കോലാറിലുമുള്ള ആര്‍എല്‍ ജാലപ്പ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി നടത്തുന്നത്.
പരമേശ്വരയെ ചൊവ്വാഴ്ച്ച കൂടുതല്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ കാര്യങ്ങള്‍ക്ക് തനിക്ക് മറുപടിയ പറയാനാവുമെന്ന് പരമേശ്വര പറഞ്ഞു.
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT