- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതത്തിന്റെ സ്ഥാപനമായി അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയെ കണക്കാക്കരുത്: കേന്ദ്രം

ഡല്‍ഹി: ഏതെങ്കിലും മതത്തിന്റേയോ മതവിഭാഗത്തിന്റെയോ സ്ഥാപനമായി അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയെ കണക്കാക്കാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയെ പോലെ ഭരണഘടനാപരമായി രൂപീകൃതമായ ദേശീയ പ്രാധാന്യവും സ്വഭാവും ഉള്ള സ്ഥാപനമാണ് അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയെന്നും കേന്ദ്രം വ്യക്തമാക്കി. സംവരണം ഉള്‍പ്പടെ നിഷേധിക്കാനാണ് സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടുന്നതെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ചൂണ്ടിക്കാട്ടി.
അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം എഴുതിനല്‍കിയത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ മാതൃകയിലാണ് അലിഗഢ് മുസ്ലിം സര്‍വ്വകലാശാല രൂപീകൃതമായത്. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെങ്കിലും 1935-ലെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയെയും അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയെയും കേന്ദ്രത്തിന്റെ അധികാരപരിധിക്ക് കീഴിലാണ് നിലനിറുത്തിയതെന്നും എഴുതിനല്‍കിയ വാദത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രൂപീകൃതമായ സമയത്തുണ്ടായിരുന്ന മതേതരസ്വഭാവം അലിഗഢ് മുസ്ലിം സര്‍വ്വകലാശാല നിലനിറുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തത്തിന്റെ വിശാല താത്പര്യമാണ് സര്‍വ്വകലാശാല കണക്കാക്കേണ്ടത്. 2006 മുതല്‍ സര്‍വ്വകലാശാല എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം നല്‍കുന്നില്ല. സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്‍കിയാല്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് ഉള്ള സംവരണവും നിഷേധിക്കപെടും. ഇതിനുപുറമെ സര്‍വ്വകലാശാലയിലെ ന്യൂനപക്ഷ സംവരണം അമ്പത് ശതമാനമോ അതിലധികമോ ആയി ഉയരാന്‍ ഇടയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എഴുതിനല്‍കിയ വാദത്തില്‍ അവകാശപ്പെട്ടു. സംവരണം നിഷേധിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെടുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1967-ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ വിധി ശരിയായിരുന്നെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ചരിത്രപരമായ വസ്തുതകള്‍ മറച്ചുവെക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ ആരോപിച്ചു. മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളേജ് 1920-ല്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയാക്കി മാറ്റുന്നത് മുസ്ലിം സമുദായമാണ്. ഇതിനായി 30 കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചിരുന്നുവെന്നും രാജീവ് ധവാന്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസില്‍ വാദം കേള്‍ക്കല്‍ പുരോഗമിക്കുകയാണ്.
RELATED STORIES
'ലവ് യൂ'; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു
23 April 2025 11:36 AM GMTവിവാദ പരാര്‍മശം; കെ പൊന്മുടിക്ക് എതിരേ സ്വമേധയാ കേസെടുക്കാന്‍...
23 April 2025 11:04 AM GMTമലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
23 April 2025 10:31 AM GMTപഹല്‍ഗാം ആക്രമണം; രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് മെഹബൂബ മുഫ്തി
23 April 2025 10:20 AM GMTതൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ പ്രവേശനമില്ല; അന്‍വറിനെ അറിയിച്ച്...
23 April 2025 9:43 AM GMTപഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ...
23 April 2025 9:23 AM GMT