India

എച്ച്1 എന്‍1 ബാധിച്ച് അമിത് ഷാ ആശുപത്രിയില്‍

എച്ച്1 എന്‍1 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉടന്‍തന്നെ ചുമതലകളിലേക്ക് മടങ്ങിയെത്താനാവുമെന്നും അമിത് ഷാ പറഞ്ഞു.

എച്ച്1 എന്‍1 ബാധിച്ച് അമിത് ഷാ ആശുപത്രിയില്‍
X

ന്യൂഡല്‍ഹി: എച്ച്1 എന്‍1 ബാധതയെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്1 എന്‍1 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉടന്‍തന്നെ ചുമതലകളിലേക്ക് മടങ്ങിയെത്താനാവുമെന്നും അമിത് ഷാ പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ രോഗവിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്. അമിത് ഷാ വേഗം സുഖംപ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയും ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷനും ആശുപത്രിയിലായത്.




Next Story

RELATED STORIES

Share it