India

ബാബരി ഭൂമിയുടെ ഉടമസ്ഥതയ്ക്ക് തെളിവ് ഹാജരാക്കാനാവാതെ നിര്‍മോഹി അഖാര; രോഷാകുലനായി ചീഫ് ജസ്റ്റിസ്

ബാബരി ഭൂമി കേസില്‍ സുപ്രിംകോടതിയില്‍ രണ്ടാം ദിവസം വാദംകേള്‍ക്കവേയാണ് നിര്‍മോഹി അഖാര നിസ്സഹായത വ്യക്തമാക്കിയത്.

ബാബരി ഭൂമിയുടെ ഉടമസ്ഥതയ്ക്ക് തെളിവ് ഹാജരാക്കാനാവാതെ നിര്‍മോഹി അഖാര; രോഷാകുലനായി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തര്‍ക്ക ഭൂമി തങ്ങളുടെ കൈവശമുണ്ടായിരുന്നുവെന്നതിന് തെളിവ് ഹാജരാക്കാനാവാതെ കേസില്‍ കക്ഷിയായ നിര്‍മോഹി അഖാര. ബാബരി ഭൂമി കേസില്‍ സുപ്രിംകോടതിയില്‍ രണ്ടാം ദിവസം വാദംകേള്‍ക്കവേയാണ് നിര്‍മോഹി അഖാര നിസ്സഹായത വ്യക്തമാക്കിയത്.

സ്ഥലത്തിന്റെ നിയമപരമായ ഉടമസ്ഥതയുടെ കാര്യമാണ് ആദ്യം തീരുമാനിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന് ആവശ്യമായ തെളിവ് ഹാജരാക്കാന്‍ കോടതി ഇതിന് ആവശ്യമായ തെളിവ് ഹാജരാക്കാന്‍ കോടതി ഹൈന്ദവ വിഭാഗമായ നിര്‍മോഹി അഖാരയോട് ആവശ്യപ്പെട്ടു. എന്നാല്‍, 1982ല്‍ നടന്ന കവര്‍ച്ചയില്‍ തെളിവുകളെല്ലാം നഷ്ടപ്പെട്ടുവെന്നായിരുന്നു അഖാരയുടെ മറുപടി. തുടര്‍ന്നാണ് കോടതി രോഷത്തോടെ പ്രതികരിച്ചത്. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് കേസ് വാദം കേള്‍ക്കലിനെത്തിയിരിക്കുന്നതെന്നും ഇത് നിര്‍ത്തിവച്ച് അടുത്ത കക്ഷിയുടെ കേസ് പരിഗണിക്കുകകയാണെന്നും തുടര്‍ന്ന് കോടതി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ ജെയിന്‍ ആണ് നിര്‍മോഹി അഖാരയ്ക്ക് വേണ്ടി ഹാജരായത്. 2.77 ഏക്കര്‍ സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലും നടത്തിപ്പിലുമാണെന്നും 1934 മുതല്‍ മുസ്ലിംകള്‍ക്ക് ഇവിടെ പ്രവേശനമില്ലെന്നും വാദം കേള്‍ക്കലിന്റെ ആദ്യ ദിവസം ജെയിന്‍ വാദിച്ചിരുന്നു. അതിന്റെ തെളിവുകളാണ് കോടതി ഇന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, തെളിവുകള്‍ 1982ല്‍ നഷ്ടപ്പെട്ടു പോയെന്ന് ജെയിന്‍ അറിയിച്ചു. തെളിവ് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു.

ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.

തുടര്‍ന്ന് രാംലല്ല സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്ന നടപടി സുപ്രിംകോടതി ആരംഭിച്ചു. മുതിര്‍ന്ന അഭിഭാഷന്‍ കെ പരാശരനാണ് രാംലല്ലയ്ക്ക് വേണ്ടി ഹാജരായത്. രേഖാമൂലമുള്ള തെളിവുകള്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനാല്‍ രാമന്‍ ഇതേ സ്ഥലത്താണ് ജനിച്ചതെന്ന് തെളിയിക്കാന്‍ പ്രയാസമാണെന്നായിരുന്നു പരാശരന്റെ മറുപടി. എന്നാല്‍, അയോധ്യയിലെ ഈ സ്ഥലമാണ് രാമന്റെ ജന്മസ്ഥലമെന്ന ഭക്തരുടെ ദൃഢവിശ്വാസം അതിന് മതിയായ തെളിവാണെന്നും പരാശരന്‍ അവകാശപ്പെട്ടു.

ഇതിന് മറുപടിയായി, മുമ്പ് പ്രവാചകന്റെയോ അല്ലെങ്കില്‍ ദൈവത്തിന്റെയോ ജന്മസ്ഥലം സംബന്ധിച്ച് ഏതെങ്കിലും കോടതിക്കു മുന്നില്‍ കേസ് വന്നിട്ടുണ്ടോ എന്ന് ജസ്റ്റിസ് ബോബ്‌ഡെ അന്വേഷിച്ചു. ഇക്കാര്യം പരിശോധിച്ച് മറുപടി പറയാമെന്ന് പരാശരന്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it