India

സഹാറന്‍പൂരില്‍ ഭീം ആര്‍മി പിന്തുണ കോണ്‍ഗ്രസിന്; മായാവതിക്ക് തിരിച്ചടി

ആദ്യഘട്ട വോട്ടെടുപ്പുനടക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ എട്ടുമണ്ഡലങ്ങളില്‍ ബിഎസ്പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ ഭീം ആര്‍മി പിന്തുണ കാരണമാവുമെന്നാണു കരുതുന്നത്.

സഹാറന്‍പൂരില്‍ ഭീം ആര്‍മി പിന്തുണ കോണ്‍ഗ്രസിന്; മായാവതിക്ക് തിരിച്ചടി
X

ലഖ്‌നൗ: ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള ഭീം ആര്‍മി അപ്രതീക്ഷിതമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാവും. ആദ്യഘട്ട വോട്ടെടുപ്പുനടക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ എട്ടുമണ്ഡലങ്ങളില്‍ ബിഎസ്പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ ഭീം ആര്‍മി പിന്തുണ കാരണമാവുമെന്നാണു കരുതുന്നത്.

സഹാരന്‍പുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിനെ പിന്തുണയ്ക്കുമെന്ന് ചൊവ്വാഴ്ചയാണ് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചത്. മറ്റുമണ്ഡലങ്ങളുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. കൈരാന, മുസാഫര്‍പുര്‍, ബിജ്‌നോര്‍, മീററ്റ്, ബാഘ്പത്, ഗാസിയാബാദ്, ഗൗതം ബുദ്ധനഗര്‍ എന്നിവയാണ് ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

എല്ലാവരും മഹാ സഖ്യത്തിന് വോട്ടുചെയ്യണമെന്നും കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപിക്കെതിരായ വോട്ട് ഭിന്നിപ്പിക്കരുതെന്നും ഞായറാഴ്ച മായാവതി സഹാറന്‍പുരിലെ മുസ്‌ലിംകളോട് അഭ്യര്‍ഥിച്ചിരുന്നു. റാലിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ ചന്ദ്രശേഖറിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമായെത്തിയത് മായാവതിയെ അസ്വസ്ഥയാക്കുകയും അവര്‍ രോഷംപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 15 മാസത്തോളം ജയിലില്‍ക്കഴിഞ്ഞപ്പോള്‍ ചന്ദ്രശേഖറെ കാണാന്‍ ഇടയ്ക്കിടെ ഇമ്രാന്‍ മസൂദ് എത്തുമായിരുന്നു. അസുഖബാധിതനായപ്പോള്‍ പ്രിയങ്കാഗാന്ധിയും യു.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറും സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it