India

പശ്ചിമ ബംഗാള്‍: ബിജെപി നേതാവിന്റെ മകളെ തട്ടിക്കൊണ്ടു പോയി

പശ്ചിമ ബംഗാള്‍: ബിജെപി നേതാവിന്റെ മകളെ തട്ടിക്കൊണ്ടു പോയി
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഭിര്‍ഭും ജില്ലയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും മകളെ തട്ടിക്കൊണ്ടുപോയി. സുപ്രഭാത് ഭട്ട്യാബല്‍ എന്ന നേതാവിന്റെ വീട്ടില്‍ തോക്കുമായെത്തിയ സംഘം 22കാരിയായ മകളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി എട്ടു മണിയോടെ എത്തിയ സംഘം തോക്കു കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടുകാരെ മുറിയിലാക്കി പൂട്ടി. ശേഷം മകളെ ബലം പ്രയോഗിച്ചു കാറില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയവൈരാഗ്യമല്ലെന്നാണു കരുതുന്നതെന്നും അന്വേഷണം ആരംഭിച്ചതായും എസ്പി ശ്യാം സിങ് പറഞ്ഞു. സിപിഎമ്മില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ സുപ്രഭാത് ഭട്ട്യാബല്‍ അഞ്ചുമാസം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.

Next Story

RELATED STORIES

Share it