India

പണപ്പെരുപ്പം: ധനമന്ത്രിയുടെ അഭിപ്രായങ്ങള്‍ അസംബന്ധം; ബിജെപി സര്‍ക്കാരിന് കാഴ്ചപ്പാടില്ലെന്ന് കോണ്‍ഗ്രസ്

രാജ്യത്തെ പണപ്പെരുപ്പത്തെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അസംബന്ധമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിക്കുകയാണെന്നും സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ലെന്നും എഐസിസി വക്താവും മുന്‍ വാണിജ്യമന്ത്രിയുമായ ആനന്ദ് ശര്‍മ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പണപ്പെരുപ്പം: ധനമന്ത്രിയുടെ അഭിപ്രായങ്ങള്‍ അസംബന്ധം; ബിജെപി സര്‍ക്കാരിന് കാഴ്ചപ്പാടില്ലെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കേന്ദ്രധനമന്ത്രി മൂന്നാമതും നടത്തിയ പ്രഖ്യാപനങ്ങള്‍ വെറും തൊലിപ്പുറത്തെ ചികില്‍സാനടപടികളാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്തെ പണപ്പെരുപ്പത്തെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അസംബന്ധമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിക്കുകയാണെന്നും സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ലെന്നും എഐസിസി വക്താവും മുന്‍ വാണിജ്യമന്ത്രിയുമായ ആനന്ദ് ശര്‍മ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാനോ, പരിഹാരം കാണാനോ ധനമന്ത്രിക്കു കഴിയുന്നില്ല. എന്തുചെയ്യണമെന്നുപോലും നിര്‍മല സീതാരാമന് അറിയില്ല. സാമ്പത്തിക ഉത്തേജനത്തിന് സമഗ്രപദ്ധതിയാണ് പ്രതീക്ഷിച്ചത്. ഇന്ത്യയുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കയറ്റുമതി പ്രശ്‌നം പരിഹരിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും കരുതി. എന്നാല്‍, നിരാശയായിരുന്നു ഫലം. ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍കൊണ്ട് സമ്പദ്ഘടനയ്ക്ക് പുനര്‍ജീവന്‍ നല്‍കാനാവില്ല.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച വെറും അഞ്ചുശതമാനത്തിലേക്കു താഴ്ന്നതു തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നാണ് ധനമന്ത്രി പയുന്നത്. ഇത് അസംബന്ധമാണ്. നിലവിലെ സാമ്പത്തികസ്ഥിതി പരിഹരിക്കുന്നതിനുള്ള നടപടികളൊന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ യുവാക്കളെയും ധനമന്ത്രി അപമാനിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പല വ്യവസായസ്ഥാപനങ്ങളും നഷ്ടത്തെത്തുടര്‍ന്ന് അടച്ചുപൂട്ടുന്നു. ധനമന്ത്രിക്കും മറ്റുള്ളവര്‍ക്കും നമ്മുടെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it