India

ജോലിക്ക് കോഴ; അറസ്റ്റിലായ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി ആശുപത്രിയില്‍

ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തില്‍ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു.

ജോലിക്ക് കോഴ; അറസ്റ്റിലായ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി ആശുപത്രിയില്‍
X

ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍. 17 മണിക്കൂറോളം ചോദ്യംചെയ്തശേഷം അതിനാടകീയമായിട്ടായിരുന്നു ഇഡിയുടെ അറസ്റ്റ്. മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറിടങ്ങളില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെ തുടങ്ങിയ പരിശോധന പിന്നീട് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്കും നീണ്ടു. കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ എത്തിയ ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ചേംബര്‍ ഉള്ളില്‍നിന്ന് പൂട്ടിയശേഷമാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെ സെന്തില്‍ ബാലാജിയെ കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് നിയമവിരുദ്ധമെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ്.രഘുപതി പറഞ്ഞു. ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തില്‍ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു.


Next Story

RELATED STORIES

Share it