India

നാലാംഘട്ട വോട്ടെടുപ്പ്; പ്രചാരണം ശക്തമാക്കി രാഹുലും മോദിയും

നാലാംഘട്ട വോട്ടെടുപ്പ്; പ്രചാരണം ശക്തമാക്കി രാഹുലും മോദിയും
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്നലെ അവസാനിച്ചതോടെ 29നു നടക്കാനിരിക്കുന്ന നാലാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടകളും നേതാക്കളും. ബീഹാര്‍, ജമ്മുകശ്മീര്‍, ജാര്‍ഘണ്ട്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് 29നു നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതൃത്ത്വം നല്‍കുന്ന മുന്നണിയുടെ പ്രചാണത്തിനു രാഹുലും ബിജെപി പ്രചാരണത്തിനു മോദിയും നേരിട്ടാണ് നേതൃത്ത്വം നല്‍കുന്നത്. ചൊവ്വാഴ്ച പശ്ചിമ ബംഗാളിലും ഒഡീഷയിലും നടന്ന റാലികളില്‍ മോദി പങ്കെടുത്തു. ചൊവ്വാഴ്ച രാജസ്ഥാനിലായിരുന്നു രാഹുലിന്റെ റാലി. അതേസമയം പെരുമാറ്റച്ചട്ടം ലംഘിച്ച മോദിയെ പ്രചാരണങ്ങളില്‍ നിന്നു വിലക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രതനിധികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി പ്രസംഗിക്കുകയും റോഡ് ഷോ നടത്തുകയും ചെയ്തിരുന്നു. ഇത് പെരുമാറ്റച്ചട ലംഘനാണെന്നു കാണിച്ചാണ് കോണ്‍ഗ്രസ് കമ്മീഷനെ സമീപിച്ചത്. സംഭവത്തില്‍ ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it