- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യം ഉപേക്ഷിച്ച് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം: എം കെ ഫൈസി
പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതും കാര്‍ഷിക ഉല്‍പന്ന വിപണിയില്‍ പ്രവേശിക്കാന്‍ കോര്‍പറേറ്റ് കുത്തകകളെ സഹായിക്കുന്നതുമാണ്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യം ഉപേക്ഷിച്ച് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കര്‍ഷകരുടെ പ്രതിഷേധം സംബന്ധിച്ച പരാമര്‍ശത്തിനിടെ പ്രശ്‌നം ശരിയായി കേന്ദ്രം കൈകാര്യം ചെയ്യുന്നതായി തങ്ങള്‍ കരുതുന്നില്ലെന്ന സുപ്രിംകോടതിയുടെ നിരീക്ഷണം കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ കനത്ത പ്രഹരമാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനും തലസ്ഥാനത്ത് ഒരുമാസത്തിലധികമായി തുടരുന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു.
പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതും കാര്‍ഷിക ഉല്‍പന്ന വിപണിയില്‍ പ്രവേശിക്കാന്‍ കോര്‍പറേറ്റ് കുത്തകകളെ സഹായിക്കുന്നതുമാണ്. കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ ഈ നിയമത്തിലൂടെ നിര്‍ബന്ധിതരാവും.
ദോഷകരമായ നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ യഥാര്‍ഥ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യവും മര്‍ക്കടമുഷ്ടിയുമാണ് കാണിക്കുന്നത്. കര്‍ഷക പ്രക്ഷോഭം 47 ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ന്യായമായ ആവശ്യം പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ അവരെ പരിഹസിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിച്ച് കര്‍ഷകവിരുദ്ധമായ നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.
RELATED STORIES
ഇസ്രായേലിന് നേരെ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത്...
24 May 2025 9:56 AM GMTലോക ചരിത്രത്തിലെ ഏറ്റവും 'വലിയ വ്യോമാക്രമണം' സോമാലിയയില്‍...
24 May 2025 8:04 AM GMTഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുറ്റത്തൊരു കപ്പല്‍; അവിടെ...
24 May 2025 7:35 AM GMTഫ്രാന്‍സും യുകെയും കാനഡയും ഹമാസിന്റെ പക്ഷം പിടിക്കുകയാണെന്ന് നെതന്യാഹു
24 May 2025 3:20 AM GMTഹാര്‍വാഡിലെ വിദേശി വിദ്യാര്‍ഥികളുടെ വിലക്ക് സ്റ്റേ ചെയ്ത് കോടതി
24 May 2025 1:12 AM GMTഇസ്രായേലി അതിക്രമങ്ങള്‍ക്കിടയിലും മസ്ജിദുല്‍ അഖ്സയിലെത്തി...
23 May 2025 4:48 PM GMT