- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീര്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നോട്ടീസ് അയച്ചു
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവുകച്ചവടക്കാരെ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചത്. വിശ്വഹിന്ദു ദള്‍ സംഘടനക്കാര്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കശ്മീര്‍ സ്വദേശികളായ തെരുവുകച്ചവടക്കാരെ മര്‍ദിച്ചിരുന്നു.
ന്യൂഡല്‍ഹി: കശ്മീര്‍ പൗരന്‍മാരുടെ സുരക്ഷ ശക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവുകച്ചവടക്കാരെ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചത്. വിശ്വഹിന്ദു ദള്‍ സംഘടനക്കാര്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കശ്മീര്‍ സ്വദേശികളായ തെരുവുകച്ചവടക്കാരെ മര്‍ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും വലിയ വിവാദമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടീസ്. കശ്മീര്‍ പൗരന്‍മാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
പുല്‍വാമ ആക്രമണത്തിനുശേഷം ഫെബ്രുവരി 16ന് ആഭ്യന്തര മന്ത്രാലയം സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പുല്‍വാമയ്ക്കുശേഷം കശ്മീരികള്‍ക്കെതിരേ മര്‍ദനവും ഭീഷണിയും രാജ്യവ്യാപകമായതിനെത്തുടര്‍ന്നായിരുന്നു നേരത്തെ നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ അധികാരികളും കശ്മീര്‍ പൗരന്‍മാരന്‍മാരുടെ സുരക്ഷയ്ക്കായി പ്രത്യേക നോഡല്‍ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. കശ്മീരികളായ വിദ്യാര്‍ഥികളെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അഭ്യര്‍ഥിച്ചു. കഴിഞ്ഞദിവസം ലക്‌നൗവില്‍ കച്ചവടക്കാര്‍ക്കെതിരേ ആക്രമണം നടത്തിയ നാലുപേരെ പോലിസ് പിടികൂടിയിട്ടുണ്ട്.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMT