India

റിപബ്ലിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കി,കര്‍ഷകര്‍ക്ക് ആശ്വാസകരമായി പയറുവര്‍ഗ വിളകള്‍ താങ്ങുവില നിരക്കില്‍ വാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്

റിപബ്ലിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍
X

റായ്പുര്‍: റിപബ്ലിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കി.അന്‍ശദായി പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്താനും തീരുമാനിച്ചു.കര്‍ഷകര്‍ക്ക് ആശ്വാസകരമായി പയറുവര്‍ഗ വിളകള്‍ താങ്ങുവില നിരക്കില്‍ വാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23 ഖരീഫ് സീസണ്‍ മുതലായിരിക്കും ഇത് പ്രാബല്യത്തിലാകുക. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.

പാര്‍പ്പിട മേഖലകളില്‍ നടത്തുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുകൂടാതെ സ്ത്രീ സുരക്ഷയ്ക്കായി ഓരോ ജില്ലയിലും വനിതാ സുരക്ഷാ സെല്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.തൊഴിലാളി കുടുംബങ്ങളിലെ പെണ്‍മക്കള്‍ക്കായി മുഖ്യമന്ത്രിയുടെ ശാക്തീകരണ സഹായ പദ്ധതിയും ആരംഭിക്കും.

Next Story

RELATED STORIES

Share it