India

കര്‍ണാടകയിലെ 14 വിമത എംഎല്‍എമാരെയും കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി

കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് 14 പേരെയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കര്‍ണാടകയിലെ 14 വിമത എംഎല്‍എമാരെയും കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
X

ബംഗളൂരു: രാജിപ്രഖ്യാപിച്ച് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമത എംഎല്‍എമാരെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് 14 പേരെയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


മഹേഷ് കുമ്മാതലി, ശ്രീമന്ത് ബി പാട്ടീല്‍, രമേശ് എല്‍ ജാര്‍ക്കിഹോളി, പ്രതാപ് ഗൗണ്ട പാട്ടീല്‍, ശിവറാം മഹബലേശ്വര്‍ ഹെബ്ബാര്‍, ബി സി പാട്ടീല്‍, ആര്‍ ശങ്കര്‍, ആനന്ദ് സിങ്, ഡോ. കെ സുധാകര്‍, ബിഎ ബസവരാജ്, എസ് ടി സോമശേഖര്‍, മുനിരത്‌ന, ആര്‍ റോഷന്‍ ബെയ്ഗ്, എംടിബി നാഗരാജ് എന്നീ മുന്‍ എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. നേരത്തെ കര്‍ണാടക സ്പീക്കറായിരുന്ന രമേശ് കുമാര്‍ കൂറുമാറ്റ നിരോധനനിയമപ്രകാരം ഇവരെ അയോഗ്യരാക്കി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 2023 വരെ ഇവര്‍ക്ക് ഒരു തിരഞ്ഞെടുപ്പിലും മല്‍സരിക്കാനാവില്ല. സ്പീക്കറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് വിമതര്‍ അറിയിച്ചിട്ടുണ്ട്. വിമതര്‍ അയോഗ്യരായതോടെ സഭയുടെ അംഗബലം 207 ആയി ചുരുങ്ങിയിരുന്നു.

Next Story

RELATED STORIES

Share it