India

കൊവിഡ് 19: രാജ്യത്ത് മരണം 56 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്

രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301 ആയി. ഇതില്‍ 157 പേര്‍ രോഗവിമുക്തി നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്- 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊവിഡ് 19: രാജ്യത്ത് മരണം 56 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിക്കുകയും പുതുതായി 336 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301 ആയി. ഇതില്‍ 157 പേര്‍ രോഗവിമുക്തി നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്- 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 309 പേര്‍ക്കും കേരളത്തില്‍ 286 പേര്‍ക്കും കര്‍ണാടകയില്‍ 124 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജസ്ഥാന്‍- 133, തെലങ്കാന- 107, ആന്ധ്രാപ്രദേശ്- 132, ഉത്തര്‍പ്രദേശ്- 113, മധ്യപ്രദേശ്- 99, ജമ്മു കശ്മീര്‍- 70, പഞ്ചാബ്- 46, പശ്ചിമബംഗാള്‍- 53, ഗുജറാത്ത്- 87, ഹരിയാന- 43, ബിഹാര്‍- 24, അസം- 16, ലഡാക്ക്- 14 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 16 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഗുജറാത്തില്‍ ഏഴുപേരും മധ്യപ്രദേശില്‍ ആറുപേരും പഞ്ചാബില്‍ നാലുപേരും കര്‍ണാടക, തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും കൊവിഡ് ബാധിച്ചു മരിച്ചു. കേരളത്തില്‍ രണ്ടുപേരാണ് കൊവിഡ് മൂലം മരിച്ചത്.

Next Story

RELATED STORIES

Share it