India

ഒഡീഷയില്‍ 24 മണിക്കൂറിനിടെ 387 പേര്‍ക്ക് കൊവിഡ്; വാക്‌സിന്‍ വിതരണ സംവിധാനം ഒരുക്കിയതായി മുഖ്യമന്ത്രി

ഒഡീഷയില്‍ 24 മണിക്കൂറിനിടെ 387 പേര്‍ക്ക് കൊവിഡ്;   വാക്‌സിന്‍ വിതരണ സംവിധാനം ഒരുക്കിയതായി മുഖ്യമന്ത്രി
X

ഭുവനേശ്വര്‍: 24 മണിക്കൂറിനുള്ളില്‍ ഒഡീഷയില്‍ 387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,23,029 ആയി. സജീവ രോഗികളുടെ എണ്ണം 3,308 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 458 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,17,870 ആയി. സംസ്ഥാനത്ത് ഇതുവരെ 1,798 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കൊവിഡ് വാക്‌സിന്‍ വിതരണ സംവിധാനങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അറിയിച്ചു. ഡാറ്റാബേസ് തയ്യാറാക്കിക്കഴിഞ്ഞാല്‍ ഉടന്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാണ് പദ്ധതി. വിതരണത്തിനാവശ്യമായ സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗബാധയുടെ ഭാഗമായി രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് വരുമാനം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കാണ് പ്രാധന്യം നല്‍കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരുടെയും സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളുടെയും ഒരു യോഗം ഡിസംബര്‍ 22ന് പട്‌നായിക്ക് വിളിക്കുന്നുണ്ട്. ഇത്തരം പദ്ധതികളില്‍ വീഴ്ച വരുത്തുന്നത് ക്ഷമിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

Covid: 387 in 24 hours in Odisha; vaccine distribution system has been prepared-Chief Minister

Next Story

RELATED STORIES

Share it