- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് ആറുദിവസത്തിനിടെ 1.1 ലക്ഷം കൊവിഡ് ബാധിതര്‍; ആകെ 5.49 കേസുകള്‍, മരണം 16,095 ആയി
രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറെ രൂക്ഷമായിട്ടുള്ളത്. ഓരോ ദിവസവും ആയിരത്തിലധികം കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആറുദിവസത്തിനിടെ 1.1 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപോര്‍ട്ട്. രോഗബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 19,906 കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. 384 മരണവുമുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,106 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 3,21,774 പേരാണ് വൈറസിനെ അതിജീവിച്ചത്. നിലവില്‍ 2,10,880 പേരാണ് ചികില്‍സയിലുള്ളത്. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറെ രൂക്ഷമായിട്ടുള്ളത്.
ഓരോ ദിവസവും ആയിരത്തിലധികം കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം മഹാരാഷ്ട്രയില്‍ ഇതുവരെ 1,59,133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7,273 പേര്‍ മരിച്ചു. 84,245 പേരാണ് ഇതുവരെ രോഗമുക്തരായത്. 67,615 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. 24 മണിക്കൂറിനിടെ 5,493 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 156 മരണവും റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 83,077 ആയും മരണസംഖ്യ 2,623 ആയും ഉയര്‍ന്നു. 52,607 പേര്‍ രോഗത്തെ അതിജീവിച്ചു. പുതുതായി 2,889 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
65 മരണവും റിപോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 82,275 ആയി. മരണം 1,079. രോഗം ഭേദമായവര്‍ 45,537. പുതുതായി 3,940 രോഗബാധയും 54 മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ മൂന്നിലൊന്ന് കേസുകളും ചെന്നൈയിലാണ്. ഇവിടെ മാത്രം ഞായറാഴ്ച 1,992 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കരൂര്‍, കൃഷ്ണഗിരി ഒഴിച്ചുള്ള ജില്ലകളിലെല്ലാം റെക്കോര്‍ഡ് കേസുകളാണുണ്ടായത്. കര്‍ണാടകയില്‍ പുതുതായി 1,267 കേസുകളാണ് കണ്ടെത്തിയത്. ബംഗളൂരുവില്‍ മാത്രം 783 കേസുകളാണ് റിപോര്‍ട്ട് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
RELATED STORIES
ആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ...
28 Nov 2024 5:34 PM GMTകുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്നിനു മുന്നില്‍ ചാടി...
28 Nov 2024 5:32 PM GMT'ടര്‍ക്കിഷ് തര്‍ക്കം'; സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും...
28 Nov 2024 4:06 PM GMTസജി ചെറിയാനെതിരായ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
28 Nov 2024 4:01 PM GMTവയനാട് ദുരന്തം: ശ്രുതിക്ക് സര്‍ക്കാര്‍ ജോലി
28 Nov 2024 3:56 PM GMTസംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ സര്‍വേക്കെതിരേ മസ്ജിദ് കമ്മിറ്റി...
28 Nov 2024 3:34 PM GMT