India

കൊവിഡ് പരിശോധനാഫലം ഡിഎംഒമാര്‍ക്ക് നേരിട്ട് ലഭിക്കാന്‍ നടപടിയുണ്ടാവണം: രമ്യ ഹരിദാസ് എംപി

പരിശോധനാകേന്ദ്രങ്ങളില്‍നിന്ന് സംശയാസ്പദമായ മരണങ്ങളില്‍ സംസ്ഥാന ആരോഗ്യഡയറക്ടറുടെ പക്കല്‍നിന്നും റിസള്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്നതിന് സമയമെടുക്കുകയാണ്.

കൊവിഡ് പരിശോധനാഫലം ഡിഎംഒമാര്‍ക്ക് നേരിട്ട് ലഭിക്കാന്‍ നടപടിയുണ്ടാവണം: രമ്യ ഹരിദാസ് എംപി
X

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് പരിശോധനാഫലം തയ്യാറായി ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ രോഗിയുടെ ബന്ധുക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫലം ലഭിക്കുന്നുള്ളൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നേരിട്ട് ലഭിക്കാന്‍ നടപടികളുണ്ടാവണമെന്നും രമ്യ ഹരിദാസ് എം പി പ്രധാനമന്ത്രിയോടും കേന്ദ്ര ആരോഗ്യമന്ത്രിയോടും ആവശ്യപ്പെട്ടു.

നിലവില്‍ കേരളത്തില്‍ കൊവിഡ് പരിശോധനാകേന്ദ്രങ്ങളിലേയ്ക്കു സ്രവം ശേഖരിച്ചെത്തിക്കുന്നത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ മുഖാന്തരമാണെങ്കിലും പരിശോധനാഫലം നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കേണ്ടതില്ലെന്നും പകരം ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള controlkeralaghs@mail.com എന്ന വിലാസത്തിലേക്ക് അയച്ചാല്‍ മതിയെന്നുമാണ് പരിശോധനാകേന്ദ്രങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതിനാല്‍, പരിശോധനാകേന്ദ്രങ്ങളില്‍നിന്ന് സംശയാസ്പദമായ മരണങ്ങളില്‍ സംസ്ഥാന ആരോഗ്യഡയറക്ടറുടെ പക്കല്‍നിന്നും റിസള്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്നതിന് സമയമെടുക്കുകയാണ്. മൃതദേഹസംസ്‌കരത്തിന് കാലതാമസം നേരിടുകയും ചെയ്യുന്നു. പരിശോധനാകേന്ദ്രങ്ങളില്‍നിന്നും നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പരിശോധനാഫലം അയക്കുന്നതിന് നടപടിയുണ്ടാവണമെന്നും രമ്യ ഹരിദാസ് എംപി കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it