Latest News

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യ പിതാവിനും മാതാവിനും വെട്ടേറ്റു

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യ പിതാവിനും മാതാവിനും വെട്ടേറ്റു
X

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പുതുപ്പാടി സ്വദേശി യാസര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊന്നത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹിമാന്റെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു.ലഹരിയുടെ സ്വാധീനത്തിലാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.കുടുംബ വഴക്കിനെത്തുടര്‍ന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. ഇവിടെ എത്തിയാണ് യാസര്‍ ആക്രമണം നടത്തിയത്. യാസറിനെതിരെ ഷിബില കഴിഞ്ഞ മാസം താമരശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. യാസര്‍ നിരന്തരം അക്രമിക്കുന്നതായും ചിലവിന് പണം തരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it