- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതപരിവര്‍ത്തന നിരോധന നിയമം പിന്‍ലിക്കാനുള്ള തീരുമാനം; മഹാപഞ്ചായത്ത് വിളിക്കാന്‍ ബിജെപി
കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി ആവശ്യപ്പെട്ടു.

ബെംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം പിന്‍ലിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. മഠാധിപതികളോടും സന്യാസിമാരോടും ഉടന്‍ മഹാപഞ്ചായത്ത് വിളിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടു. അതേസമയം, നിയമം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വരയും വ്യക്തമാക്കി.വിവാദ മതസ്വാതന്ത്ര്യ സംരക്ഷണ നിയമം പിന്‍വിക്കുന്നതിലൂടെ ഹിന്ദു സമൂഹം അപകടത്തിലാകുമെന്ന പ്രചാരണമാണ് ബിജെപി കടുപ്പിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാനായി ഹിന്ദു മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്ത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ബിജെപി നീക്കം. ഇതിനായി മഠാധിപതികളുടെയും സമുദായ ആചാരന്‍മാരുടെയും മേല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ശക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി ആവശ്യപ്പെട്ടു.
അതേസമയം, മൗലികാവശങ്ങളെ ലംഘിക്കുന്നതാണ് 2022ല്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയ നിയമമെന്നാണു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകളില്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
RELATED STORIES
രണ്ടര വയസുകാരന് കടലില് വീണ് മരിച്ചു
20 April 2025 12:35 AM GMTഈസ്റ്റര് ദിനത്തില് ബിജെപി നേതാക്കള് ദേവാലയങ്ങളിലെത്തും
19 April 2025 4:37 PM GMTആള്മറയില്ലാത്ത കിണറ്റില് വീണ അഞ്ച് വയസുകാരന് മരിച്ചു; മറ്റൊരു...
19 April 2025 2:59 PM GMTഗ്രേഡ് എസ്ഐയെ കാണാതായി
19 April 2025 1:22 PM GMTഷൈന് ടോം ചാക്കോയ്ക്ക് ജാമ്യം; 21ന് വീണ്ടും ഹാജരാകണം
19 April 2025 12:52 PM GMTസൗദിയിലെ ദുബയില് വാഹനാപകടം; മലയാളി ഉള്പ്പെടെ രണ്ടുപേര് മരിച്ചു
19 April 2025 10:29 AM GMT