- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് പോലിസ്; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
നിരോധന ഉത്തരവ് ലംഘിച്ചെന്നും പോലിസ് അനുമതിയില്ലെന്നും ആരോപിച്ചാണ് കരുണാനിധിയുടെ ജന്‍മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍നിന്ന് ഉദയനിധി സ്റ്റാലിനെ അറസ്റ്റുചെയ്തത്. ഇതോടൊപ്പം 500 പാര്‍ട്ടി പ്രവര്‍ത്തകരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം പോലിസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്‍കിയ യുവനേതാവും എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റുചെയ്തു. പ്രചാരണത്തിന് അനുമതിയില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലിസിന്റെ നടപടി. അടുത്തവര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഡിഎംകെ നടത്തിയ ആദ്യയോഗമാണ് പോലിസ് തടഞ്ഞത്. 75 ദിവസത്തെ പ്രചാരണമാണ് ഡിഎംകെ പദ്ധതിയിട്ടിരുന്നത്.
നിരോധന ഉത്തരവ് ലംഘിച്ചെന്നും പോലിസ് അനുമതിയില്ലെന്നും ആരോപിച്ചാണ് കരുണാനിധിയുടെ ജന്‍മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍നിന്ന് ഉദയനിധി സ്റ്റാലിനെ അറസ്റ്റുചെയ്തത്. ഇതോടൊപ്പം 500 പാര്‍ട്ടി പ്രവര്‍ത്തകരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരോധനം ലംഘിച്ച് പ്രചാരണം നടത്തിയെന്നാരോപിച്ച് ഇവരെ അറസ്റ്റ് ചെയ്ത് ഒരു സ്വകാര്യ വിവാഹഹാളില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.
യുവജനവിഭാഗം നേതാവിനെ അറസ്റ്റുചെയ്തതിനെ അപലപിച്ച് ഡിഎംകെ എംപി കനിമൊഴി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഇപിഎസിന് എവിടെയും പോവാം, എന്നാല്‍ ഡിഎംകെ നേതാക്കളെ തടഞ്ഞു. കാംപയിന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ എഐഎഡിഎംകെ ഞങ്ങളെ ഭയപ്പെടുന്നു. ഉദയനിധിയെ അറസ്റ്റുചെയ്തതിനെ ശക്തമായി അപലപിക്കുന്നു. പ്രചരണം തുടരാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നും കനിമൊഴി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഉദയനിധിയുടെ അറസ്റ്റിനെതിരേ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
സംസ്ഥാനത്തെ കടുത്ത എതിരാളിയായ എഐഎഡിഎംകെയില്‍നിന്ന് അധികാരം പിടിച്ചെടുക്കുകയെന്ന ദൃഢനിശ്ചയത്തോടെയാണ് ഡിഎംകെ 75 ദിവസത്തെ കാംപയിന്‍ ആരംഭിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലായി 75 ദിവസത്തിനുള്ളില്‍ 1,500 യോഗങ്ങള്‍ നടത്താന്‍ പാര്‍ട്ടി പദ്ധതിയിട്ടിരുന്നു. പ്രഭാതത്തോടുള്ള സ്റ്റാലിന്റെ ശബ്ദം എന്നതായിരുന്നു പ്രചാരണത്തിന്റെ മുദ്രാവാക്യം.
RELATED STORIES
നിലമ്പൂരില് എസ്ഡിപിഐ സ്ഥാനാര്ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് സ്വീകരണം
29 May 2025 11:06 AM GMTക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMTമഴ കനക്കുന്നു; എട്ടു ജില്ലകളില് റെഡ് അലേര്ട്ട്; ജാഗ്രത നിര്ദേശം
29 May 2025 10:55 AM GMTനായ വാഹനത്തിനു കുറുകെ ചാടി; ബൈക്ക് യാത്രികന് മരണപ്പെട്ടു
29 May 2025 10:31 AM GMTകോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന് ശ്രമമെന്ന് പരാതി
29 May 2025 10:22 AM GMTആദിവാസിയുവാവിനെ കെട്ടിയിട്ട് മര്ദ്ദിച്ച സംഭവം; മര്ദ്ദനമേറ്റ ആദിവാസി...
29 May 2025 9:55 AM GMT