India

ബിജെപിക്ക് വോട്ടുചെയ്യരുത്; സംയുക്ത പ്രസ്താവനയുമായി 100ലധികം ചലച്ചിത്ര പ്രവര്‍ത്തകര്‍

ബിജെപിയെ ഭരണത്തില്‍നിന്ന് പുറത്താക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും സംയുക്തപ്രസ്താവനയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ബിജെപിക്ക് വോട്ടുചെയ്യരുത്; സംയുക്ത പ്രസ്താവനയുമായി 100ലധികം ചലച്ചിത്ര പ്രവര്‍ത്തകര്‍
X

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയുമായി 100ലധികം ചലച്ചിത്ര പ്രവര്‍ത്തകര്‍. ബിജെപിയെ ഭരണത്തില്‍നിന്ന് പുറത്താക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും സംയുക്തപ്രസ്താവനയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ആനന്ദ് പട്‌വര്‍ധന്‍, വെട്രിമാരന്‍, ലീന മണിമേഖല, ബീന പോള്‍, ആഷിക് അബു, മധുപാല്‍, മുഹ്‌സിന്‍ പരാരി, പിഎഫ് മാത്യൂസ്, സഞ്ജു സുരേന്ദ്രന്‍, ലീലാ സന്തോഷ്, സുദേവന്‍, അനീസ് കെ മാപ്പിള, സനല്‍കുമാര്‍ ശശിധരന്‍, സണ്ണി ജോസഫ്, എം ജി ശശി, മനോജ് കാന, ജയന്‍ ചെറിയാന്‍, പ്രകാശ് ബാരെ, സജിന്‍ ബാബു, ശ്രീബാല കെ മേനോന്‍, ഷെറി ഗോവിന്ദന്‍, ശെരീഫ് ഈസ, സജീവന്‍ അന്തിക്കാട്, പ്രിനന്ദനന്‍, സിഎസ് വെങ്കടേശ്വരന്‍, പ്രതാപ്് ജോസഫ്, പ്രമോദ് പയ്യന്നൂര്‍, കെ എം കമാല്‍, ഇന്ദ്രനീല്‍ ലാഹിരി, ഗുര്‍വീന്ദര്‍ സിങ്, ദേവശിഷ് മഖിജ, പുഷ്‌പേന്ദ്ര സിങ്, കബീര്‍ സിങ് ചൗധരി, തുടങ്ങിയവരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

രാജ്യത്ത് വിദ്വേഷരാഷ്ട്രീയം വളരുന്നതിലും ധ്രുവീകരണത്തിലും ചലച്ചിത്രപ്രവര്‍ത്തകര്‍ ആശങ്ക രേഖപ്പെടുത്തി. ദലിതരും മുസ്‌ലിംകളും, കര്‍ഷകരും പാര്‍ശ്വവല്‍ക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സെന്‍സര്‍ഷിപ്പുകള്‍ വര്‍ധിക്കുന്നതിലും സാംസ്‌കാരിക, അക്കാദമിക് സ്ഥാപനങ്ങളില്‍ സംഘപരിവാര അജണ്ടകള്‍ നടപ്പാക്കുന്നതിലും ആശങ്കപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it