India

കോണ്‍ഗ്രസിന്റെ പ്രചാരണ വീഡിയോകള്‍ക്കു അനുമതി നിഷേധിച്ചു; കേന്ദ്രത്തിന്റെ സമ്മര്‍ദമെന്നു കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ പ്രചാരണ വീഡിയോകള്‍ക്കു അനുമതി നിഷേധിച്ചു; കേന്ദ്രത്തിന്റെ സമ്മര്‍ദമെന്നു കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കാനിരുന്ന കോണ്‍ഗ്രസിന്റെ ആറു വീഡിയോകള്‍ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. റാഫേല്‍ അഴിമതി അടക്കം ഉള്‍പെടുത്തിയ വീഡിയോകള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഭിന്നശേഷിക്കാരനായ വ്യക്തിയെ മോശമാക്കുന്നതും ത്രിവര്‍ണ ദ്രാവകം സിറിഞ്ചില്‍ നിറക്കുന്നതും അടക്കമുള്ള ഭാഗങ്ങള്‍ ഉള്ളതിനാലാണ് വീഡിയോകള്‍ക്കു അനുമതി നിഷേധിച്ചതെന്നു കമ്മീഷന്‍ വ്യക്തമാക്കി. റാഫേല്‍ ഇടപാട് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇത് വിഷയമാക്കുന്ന വീഡിയോക്കു അനുമതി നിഷേധിച്ചതെന്നും കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് കമ്മീഷന്‍ ഇത്തരം നടപടി കൈക്കൊണ്ടതെന്നും വിഷയത്തില്‍ പുനപ്പരിശോധന നടത്താന്‍ കമ്മീഷനോടു ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്ന യാതൊന്നും വീഡിയോകളിലില്ല. റാഫേല്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നതാണ് വീഡിയോകള്‍. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് കമ്മീഷന്‍ ഇത്തരം തീരുമാനം കൈക്കൊണ്ടതെന്നാണു കരുതുന്നതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് വാര്‍ത്താവിഭാഗം മേധാവി ഷോബ ഓസ പറഞ്ഞു.

Next Story

RELATED STORIES

Share it