India

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരി മരിച്ചു

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരി മരിച്ചു
X

മുംബൈ: ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിലാണ് സംഭവം. ബലൂണ്‍ പൊട്ടുകയും തൊണ്ടയില്‍ കുടുങ്ങുകയും ആയിരുന്നു. എട്ട് വയസുകാരിയായ ഡിംപിള്‍ വാങ്കെഡെ ആണ് മരിച്ചത്. സ്വന്തം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

കുട്ടി ബലൂണ്‍ വീര്‍പ്പിക്കാന്‍ ശ്രമിക്കവെ ബലൂണ്‍ പൊട്ടുകയായിരുന്നു. പൊട്ടിയ കഷണങ്ങള്‍ കുട്ടിയുടെ ശ്വാസനാളത്തില്‍ കുരുങ്ങി ശ്വാസം തടസം അനുഭവപ്പെട്ടു. കുട്ടിയ്ക്ക് ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ വീട്ടിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.





Next Story

RELATED STORIES

Share it