India

ഇലക്ടറല്‍ ബോണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ സുതാര്യത ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരേ സിപിഎമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം, കോമണ്‍ കോസും സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഇലക്ടറല്‍ ബോണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ സുതാര്യത ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാനുള്ള അനുമതിയും കോര്‍പറേറ്റ് സംഭാവനകളുടെ പരിധി എടുത്തുകളഞ്ഞതും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സുതാര്യത ഇല്ലാതാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരേ സിപിഎമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം, കോമണ്‍ കോസും സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

2016ലും 2017ലുമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ധനകാര്യ ബില്ലിലൂടെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ ഇലക്ടറല്‍ ബോണ്ടുകളാക്കാനുള്ള ഭേദഗതി പാസാക്കിയെടുത്തത്. ഇലക്ടറല്‍ ബോണ്ടുകളായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വിദേശത്തുനിന്നു പണം വരുന്നതു രാജ്യത്തെ രാഷ്ട്രീയസ്ഥിതികളില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. കൂടാതെ, ഇലക്ടറല്‍ ബോണ്ട് എന്ന പേരില്‍ വലിയ തോതില്‍ വിദേശകമ്പനികളില്‍നിന്നും വ്യാജകമ്പനികളില്‍നിന്നും കള്ളപ്പണം നിക്ഷേപിക്കപ്പെടും. വിദേശ കുത്തക കമ്പനികളില്‍നിന്നുള്ള പണമെത്തുന്നതിലൂടെ അവരുടെ സ്വാധീനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യാപകമായുണ്ടാവും. ഇക്കാര്യത്തില്‍ മെയ് 2017ല്‍ കേന്ദ്ര നിയമമന്ത്രാലയത്തിനു രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

കമ്പനി ആക്ടില്‍ എങ്ങനെയാണ് ഭേദഗതി വരുത്താനാവുന്നതെന്നും കമ്മീഷന്‍ ചോദിക്കുന്നു. നിയമമന്ത്രാലയത്തിന് നല്‍കിയ കത്തിന്റെ പകര്‍പ്പും സത്യവാങ്മൂലത്തിനൊപ്പം നല്‍കിയിട്ടുണ്ട്. 37 പേജുള്ള വിശദമായ സത്യവാങ്മൂലമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. ഇലക്ടറല്‍ ബോണ്ട് സംവിധാനംവഴി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കിട്ടുന്ന സംഭാവനകളുടെ സ്രോതസ് കണ്ടെത്താനാവില്ലെന്നും അഴിമതി വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നും ഹരജിയില്‍ സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിദേശത്തുനിന്ന് പരിധിയില്ലാതെ പണമെത്തുമെന്നും സുതാര്യത നഷ്ടപ്പെടുമെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it