India

എക്സിറ്റ് പോള്‍; വീണ്ടും എന്‍ഡിഎ; കേരളത്തില്‍ യുഡിഎഫ് തരംഗം

എക്സിറ്റ് പോള്‍; വീണ്ടും എന്‍ഡിഎ;  കേരളത്തില്‍ യുഡിഎഫ്  തരംഗം
X
ന്യൂഡല്‍ഹി: അവസാനഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ദേശീയതലത്തില്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

350ലേറെ സീറ്റുമായി എന്‍.ഡി.എ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. ഇന്‍ഡ്യ സഖ്യം 125 മുതല്‍ 150 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ദേശീയതലത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകള്‍ അവകാശപ്പെടുന്നു. ബി.ജെ.പി പ്രചാരണ വേളയില്‍ അവകാശപ്പെട്ട 400 സീറ്റിലേക്ക് അവര്‍ക്ക് എത്താനാകില്ലെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടി.വി- പി. മാര്‍ക് എക്സിറ്റ് പോള്‍ എന്‍.ഡി.എക്ക് 359 സീറ്റുകള്‍, ഇന്ത്യ സഖ്യത്തിന് 154 സീറ്റുകള്‍, മറ്റുള്ളവര്‍ക്ക് 30 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ -353-368, ഇന്ത്യ ന്യൂസ് -371, റിപബ്ലിക് ഭാരത് -353 -368, ജന്‍ കി ബാത്ത് - 362-392, ന്യൂസ് എക്‌സ് -371, എന്‍.ഡി.ടി.വി -365 എന്നിങ്ങനെയാണ് വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍.ഡി.എയുടെ സീറ്റു വിഹിതം പ്രവചിക്കുന്നത്.

പ്രമുഖ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് തരംഗമാണ് കേരളത്തില്‍ പ്രവചിക്കപ്പെടുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം തന്നെ യുഡിഎഫിന്റെ ആധിപത്യമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന ഫലങ്ങളില്‍ ടൈംസ് നൗ-ഇടിജിയാണ് യുഡിഎഫിന് ഏറ്റവും കുറഞ്ഞ സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളത്. അതേസമയം എല്ലാ പ്രവചനങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നിലവിലുള്ളത്.

ഇത്തവണ സംസ്ഥാനത്ത് താമര വിടരാനുള്ള സാധ്യതയാണ് എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. പുറത്തുവന്ന ഫല പ്രവചനങ്ങളിലെല്ലാം തന്നെ എന്‍ഡിഎ സംസ്ഥാനത്ത് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ

എല്‍ഡിഎഫ്-01

യുഡിഎഫ്- 17-18

എന്‍ഡിഎ-2-3

ടൈംസ് നൗ-ഇടിജി

എല്‍ഡിഎഫ്-04

യുഡിഎഫ്- 14-15

എന്‍ഡിഎ-01


Next Story

RELATED STORIES

Share it