- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒരു അബദ്ധം പറ്റിയതാണ്'; മോദി ഹാഷ്ടാഗ് നീക്കിയതില്‍ വിശദീകരണവുമായി ഫേസ്ബുക്ക്
#Resign modi ഹാഷ്ടാഗ് അബദ്ധത്തില്‍ ബ്ലോക്ക് ചെയ്തതാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടല്ല. ഹാഷ്ടാഗ് പുനസ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്- ഫേസ്ബുക്ക് കമ്പനി വക്താവ് ആന്റി സ്റ്റോണ്‍ അറിയിച്ചു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുള്ള സോഷ്യല്‍ മീഡിയയിലെ ഹാഷ്ടാഗ് കാംപയിന്‍ ബ്ലോക്ക് ചെയ്തതില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്ത്. #Resign modi ഹാഷ്ടാഗ് അബദ്ധത്തില്‍ ബ്ലോക്ക് ചെയ്തതാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടല്ല. ഹാഷ്ടാഗ് പുനസ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്- ഫേസ്ബുക്ക് കമ്പനി വക്താവ് ആന്റി സ്റ്റോണ്‍ അറിയിച്ചു. ഹാഷ്ടാഗ് നീക്കിയതോടെ കൊവിഡ് കാലത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് വിലക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.
ബംഗാള്‍ തിരഞ്ഞെടുപ്പ് സമയത്താണ് നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കിയത്. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ മതിയായ മുന്നൊരുക്കം കേന്ദ്രസര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയില്ലെന്നാരോപിച്ച് വ്യാപകമായ പ്രതിഷേധവും ഹാഷ്ടാഗ് കാംപയിനും നടന്നിരുന്നു. രോഗവ്യാപനം രൂക്ഷമായ ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചികില്‍സ ലഭിക്കാതെ ആളുകള്‍ തെരുവില്‍ മരിച്ചതുമായി ബന്ധപ്പെട്ട് വലിയതോതില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു.
പലയിടത്തും ഓക്‌സിജന്‍ ക്ഷാമവും നേരിട്ടു. ഡല്‍ഹി സര്‍ക്കാരിന് അര്‍ഹതപ്പെട്ട ഓക്‌സിജന്‍ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന ആക്ഷേപം ഡല്‍ഹി മുഖ്യമന്ത്രി ഉയര്‍ത്തുകയും ചെയ്തു. പ്രതിദിന രോഗബാധയില്‍ ഇന്ത്യ ലോകറെക്കോര്‍ഡിലെത്തിയിട്ടും മതിയായ ചികില്‍സയോ ആരോഗ്യസംവിധാനങ്ങളോ ഒരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ മോദിയുടെ രാജിയാവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് കാംപയിന്‍ സജീവമായത്. ഈ സമയത്താണ് സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇടപെടലുകള്‍ നീക്കം ചെയ്യപ്പെട്ടത് വിവാദമായത്.
RELATED STORIES
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMT