India

ഫാത്തിമയുടെ മരണം: മദ്രാസ് ഐഐടിയിലെ മൂന്ന് അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ സമന്‍സ്

ആരോപണവിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച് നോട്ടീസ് അയച്ചത്. മൂവരോടും വൈകുന്നേരത്തിനകം ചോദ്യംചെയ്യലിന് ഹാജരാവണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫാത്തിമയുടെ മരണം: മദ്രാസ് ഐഐടിയിലെ മൂന്ന് അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ സമന്‍സ്
X

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. ആരോപണവിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച് നോട്ടീസ് അയച്ചത്. മൂവരോടും വൈകുന്നേരത്തിനകം ചോദ്യംചെയ്യലിന് ഹാജരാവണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണമാവശ്യപ്പെട്ട് മദ്രാസ് ഐഐടിയില്‍ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താ ബാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടങ്ങി.

മലയാളി വിദ്യാര്‍ഥികളായ ജസ്റ്റിന്‍ ജോസഫ്, അസര്‍ മൊയ്തീന്‍ എന്നവരാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. കാംപസിന്റെ പ്രധാന കവാടത്തിന് മുന്നിലാണ് നിരാഹാരസമരം. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ചിന്താ ബാര്‍ എന്ന വിദ്യാര്‍ഥി കൂട്ടായ്മ രാവിലെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒമ്പതു മണിയോടെ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ കാര്യങ്ങളില്‍ പുറത്തെ ഏജന്‍സിയെ ഇടപെടുത്താമെന്ന് പരാമര്‍ശിച്ച് ഡീന്‍ ഒരു കത്ത് നല്‍കിയതല്ലാതെ അനുകൂലപ്രതികരണങ്ങളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിരാഹാരസമരവുമായി മുന്നോട്ടുപോവാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it