- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി അധികാരത്തില് കയറി അഞ്ചുവര്ഷത്തിനിടെ ഇന്ത്യന് പൗരത്വം ഉപേക്ഷിച്ചത് 6,76,074 ഇന്ത്യാക്കാര്
ലോക്സഭയില് ശിവഗംഗയില്നിന്നുള്ള കോണ്ഗ്രസ് എംപി കാര്ത്തി ചിദംബരത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്ക്കാര് അദികാരത്തില് കയറിയതിനുശേഷം അഞ്ചുവര്ഷത്തിനിടയില് 6,76,074 ഇന്ത്യാക്കാര് ഇന്ത്യന് പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലോക്സഭയില് ശിവഗംഗയില്നിന്നുള്ള കോണ്ഗ്രസ് എംപി കാര്ത്തി ചിദംബരത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2015 മുതല് 2019 വരെയുള്ള തുടര്ച്ചയായ അഞ്ചുവര്ഷങ്ങളില് ഇന്ത്യന് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം യഥാക്രമം 1,41,656 (2015), 1,44,942 (2016), 1,27,905 (2017), 1,25,130 (2018), 1,36,441 (2019). മൊത്തം 1,24,99,395 ഇന്ത്യന് പൗരന്മാര് വിദേശരാജ്യങ്ങളില് താമസിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇരട്ട പൗരത്വത്തിനുള്ള ഒരു നിര്ദേശവും സര്ക്കാര് പരിഗണിക്കുന്നില്ലെന്നും രേഖാമൂലമുള്ള മറുപടിയില് പറയുന്നു. 2020 ല് ആകെ 1,91,609 വിദേശികള് ഒസിഐ കാര്ഡ് ഉടമകളായി രജിസ്റ്റര് ചെയ്തതായി ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ (ഒസിഐ) യെ ഉദ്ധരിച്ച് മന്ത്രാലയം വെളിപ്പെടുത്തി.
RELATED STORIES
സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല് ഉച്ചയ്ക്ക് 12 വരെ...
11 Jan 2025 10:59 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTമാമി തിരോധാന കേസ്; ഡ്രൈവര് രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി
10 Jan 2025 11:06 AM GMTമാമി തിരോധാന കേസ്; രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്താന് ലുക്ക്...
10 Jan 2025 9:32 AM GMTഎലിവിഷം ചേര്ത്ത ബീഫ് കഴിച്ച് കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്;...
9 Jan 2025 7:07 AM GMTകേരള വന നിയമ ഭേദഗതി ബില് അടിയന്തരമായി പിന്വലിക്കണം: എസ്ഡിപിഐ
9 Jan 2025 6:56 AM GMT