India

കര്‍ണാടക: വിശ്വാസ വോട്ടെടുപ്പ് ഇന്ന്

കര്‍ണാടക:  വിശ്വാസ വോട്ടെടുപ്പ് ഇന്ന്
X

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കുമാരസ്വാമി മന്ത്രിസഭ ഇന്നു വിശ്വാസവോട്ടു തേടും. വിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ ഇന്നു പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ കെആര്‍ രമേശ് കുമാറിന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉറപ്പ് നല്‍കിയിരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തെ കുറിച്ച് ഇന്ന് സഭയില്‍ എത്തി വെളിപ്പെടുത്തല്‍ നടത്തണമെന്നു കുമാരസ്വാമി വിമതരോട് ആവശ്യപ്പെട്ടിരുന്നു. വിമത പക്ഷത്തെ എംഎല്‍എമാരെ തിരികെ എത്തിക്കാനാവുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷയെങ്കിലും മുംബൈയില്‍ കഴിയുന്ന വിമതര്‍ രാജി പിന്‍വലിക്കില്ലെന്നും സഭയിലെത്തില്ലെന്നും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതോടെ സര്‍ക്കാരിനു ഭരണം നഷ്ടമാവുമെന്നാണ് കരുതുന്നത്.

അതിനിടെ വിശ്വാസ വോട്ടില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് തീരുമാനം മാറ്റി. ബിഎസ്പി അധ്യക്ഷ മായാവതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിശ്വാസ വോട്ടില്‍ പങ്കെടുക്കാനുള്ള ബിഎസ്പി എംഎല്‍എയുടെ തീരുമാനം. ജെഡിഎസിന്റെ സഖ്യകക്ഷിയാണ് ബിഎസ്പി. ഇന്നലെ രാത്രിയോടെയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്നു മായാവതി മഹേഷിനോടു നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it