India

സഹായം തേടിയെത്തിയ 17 കാരിക്കെതിരേ ലൈംഗികാതിക്രമം; യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ കേസ്

സഹായം തേടിയെത്തിയ 17 കാരിക്കെതിരേ ലൈംഗികാതിക്രമം; യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ കേസ്
X

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെംഗളൂരു സദാശിവനഗര്‍ പോലിസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്‌ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവര്‍ പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുന്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാന്‍ പോയതിനിടെയായിരുന്നു ലൈംഗികാതിക്രമമെന്നാണ് പരാതിയില്‍ പറയുന്നത്.






Next Story

RELATED STORIES

Share it