India

ബിജെപി പിന്തുടരുന്നത് ദലിത് വിരുദ്ധത; കര്‍ണാടക മുന്‍മന്ത്രി പാര്‍ട്ടി വിട്ടു

ദലിത് വിരുദ്ധ നയമാണു ബിജെപി പിന്തുടരുന്നതെന്ന് ആരോപിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായി വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ബിജെപി പിന്തുടരുന്നത് ദലിത് വിരുദ്ധത; കര്‍ണാടക മുന്‍മന്ത്രി പാര്‍ട്ടി വിട്ടു
X

ബംഗളൂരു: കര്‍ണാടക മുന്‍മന്ത്രിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ബാബുറാവു ചവാന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ദലിത് വിരുദ്ധ നയമാണു ബിജെപി പിന്തുടരുന്നതെന്ന് ആരോപിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായി വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പാക്കുമെന്ന് നാലുവര്‍ഷം മുമ്പ് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. തുല്യ അവകാശം എന്ന മുദ്രാവാക്യം പേപ്പറില്‍ മാത്രം ഒതുങ്ങുകയാണ്, പ്രാവര്‍ത്തികമാക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല. ദലിത് വിഭാഗത്തെ വിശ്വാസത്തിലെടുക്കാന്‍ ബിജെപി തയ്യാറായില്ല. പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തന്നെ നിയമിച്ചശേഷം ഒരു പരിപാടിക്കും ഇതുവരെ ക്ഷണിച്ചിട്ടില്ല. ലംബാനി സമുദായത്തില്‍പ്പെട്ട തന്റെ സേവനം പ്രയോജനപ്പെടുത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്നും ചവാന്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയ്‌ക്കെതിരേയും ചവാന്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it