India

ഒഡീഷയില്‍ അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു

ഒഡീഷയില്‍ അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു
X

പുരി: ഒഡീഷയിലെ പുരി ടൗണില്‍ അഞ്ച് വയസ്സുകാരിയെ വീടിന്റെ തെറസില്‍വച്ച് ബലാല്‍സംഗം ചെയ്തു. ഞായറാഴ്ച പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലിസ് പറഞ്ഞു. വീട്ടുകാരുമായി പരിചയമുള്ള പ്രതി പെണ്‍കുട്ടിയെ വീടിന് മുകളില്‍ കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് അമ്മ വീടിന്റെ മുകളിലേക്ക് ഓടിയെത്തിയത്.അപ്പോഴേക്കും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയതായി പോലിസ് പറഞ്ഞു. പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില വഷളായതിനെത്തുടര്‍ന്ന് കട്ടക്കിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവറായ പ്രതിയെ പിടികൂടാന്‍ നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പോലിസ് സൂപ്രണ്ട് കെ വി സിങ് പറഞ്ഞു. ഐപിസി, പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജഗല്‍സിങ്പൂര്‍ ജില്ല സ്വദേശിയാണ് പ്രതിയെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it