- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 1.50 ലക്ഷം പിഴ; ജാതിമാറി വിവാഹിതരായാല്‍ 2 ലക്ഷം
വിലക്ക് ലംഘിച്ചതിന് സുരാജ് ഗ്രാമത്തിലെ ഒരു സ്ത്രീയില്‍നിന്നു 2100 രൂപ ഈടാക്കുകയും വിവരം നല്‍കിയവര്‍ക്ക് 200 രൂപ ഇനാം നല്‍കുകയും ചെയ്തു
അഹമ്മദാബാദ്: പെണ്‍കുട്ടികളും അവിവാഹിതരായ യുവതികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു ഠാക്കൂര്‍ സമുദായത്തിന്റെ വിലക്ക്. ഗുജറാത്തിലെ ബനാസ്‌കാണ്ഡ ജില്ലയിലെ ഠാക്കൂര്‍ സമുദായമാണ് മൊബൈല്‍ വിലക്കും ഒപ്പം വിവിധ വിഷയങ്ങളില്‍ പിഴയീടാക്കാനും തീരുമാനിച്ചത്. ഇതനുസരിച്ച് അവിവാഹിതയുടെ കൈയില്‍നിന്ന് മൊബൈല്‍ കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് 1.50 ലക്ഷം പിഴ ചുമത്തും. മാത്രമല്ല, ഠാക്കൂര്‍ സമുദായംഗമല്ലാത്തവരെ വിവാഹം കഴിച്ചാലും പിഴയുണ്ട്. വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കളില്‍ നിന്നു ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയാണ് പിഴയീൗടാക്കുക. വിലക്ക് ലംഘിച്ചതിന് സുരാജ് ഗ്രാമത്തിലെ ഒരു സ്ത്രീയില്‍നിന്നു 2100 രൂപ ഈടാക്കുകയും വിവരം നല്‍കിയവര്‍ക്ക് 200 രൂപ ഇനാം നല്‍കുകയും ചെയ്തു. വിവാഹങ്ങളില്‍ ഡിജെ പാര്‍ട്ടിയും പടക്കം പൊട്ടിക്കുന്നതും ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഠാക്കൂര്‍ സമുദായത്തിലെ 14 ഗ്രാമമുഖ്യന്‍മാര്‍ യോഗം ചേര്‍ന്നാണ് ഇത്തരമൊരു വിചിത്ര തീരുമാനമെടുത്തത്. മൊബൈണ്‍ ഫോണും ഇന്‍ര്‍നെറ്റുമെല്ലാം സമയവും പണവും നഷ്ടപ്പെടുത്താനുള്ള മാര്‍ഗമാണെന്നാണ് ഗ്രാമത്തലവന്റെ വാദം.
RELATED STORIES
മാലിന്യം തള്ളാനെത്തിയവരെ ഓടിച്ചിട്ട് പിടിച്ച് നഗരസഭയിലെ വനിതാ...
10 Jan 2025 6:07 AM GMTനിമിഷപ്രിയയുടെ മോചനം; മരിച്ച തലാലിന്റെ കുടുംബത്തെ ഇറാന് പ്രതിനിധികള്‍ ...
10 Jan 2025 5:50 AM GMTആര്‍ജി കര് മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; വിധി ജനുവരി 18ന്
10 Jan 2025 5:48 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTക്ഷേത്ര മോഷണത്തിനിടെ മറന്നുവച്ച ബൈക്ക് കണ്ടെത്താന്‍ പോലിസിന്റെ സഹായം...
10 Jan 2025 5:02 AM GMTമാമി തിരോധനം: ഡ്രൈവറെയും ഭാര്യയേയും കൂടി കാണാതായതായി പരാതി
10 Jan 2025 4:42 AM GMT