India

പുല്‍വാമ ആക്രമണം: സൈനികാതിക്രമങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയ്ക്കു സസ്‌പെന്‍ഷന്‍

ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാദമി ജൂനിയര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ പാപ്രി ബാനര്‍ജിയെയാണ് സസ്‌പെന്റ് ചെയ്തത്

പുല്‍വാമ ആക്രമണം: സൈനികാതിക്രമങ്ങളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയ്ക്കു സസ്‌പെന്‍ഷന്‍
X

ഗുവാഹത്തി: പുല്‍വാമയില്‍ 49 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തെ കുറിച്ച് സൈന്യത്തെ അവമതിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ച് കോളജ് അധ്യാപികയെ സസ്‌പെന്റ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാദമി ജൂനിയര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ പാപ്രി ബാനര്‍ജിയെയാണ് സസ്‌പെന്റ് ചെയ്തത്. ഫെബ്രുവരി 14നു നടന്ന പുല്‍വാമ ആക്രമണത്തെ അപലപിക്കുന്നുവെന്നും എന്നാല്‍ ജമ്മു കശ്മീരില്‍ സൈന്യം സിവിലിയന്‍മാര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളെ കുറ്റപ്പെടുത്തുന്നുവെന്നുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് പ്രചരിച്ചതോടെയാണ് അടിയന്തിരമായി അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയാണെന്ന് കാണിച്ച് അധികൃതര്‍ നോട്ടീസ് നല്‍കിയത്. അതേസമയം, ഫേസ്ബുക്കിലൂടെ തനിക്ക് നിരവധി പേരില്‍ നിന്ന് ഭീഷണിയുള്ളതായി പാപ്രി ബാനര്‍ജി അറിയിച്ചു. ബലാല്‍സംഗം ചെയ്യുമെന്നും ആക്രമിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി നിരവധി പേരാണ് ഇന്‍ബോക്‌സിലെത്തുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലിസ് ഇതനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. അവരാണ് എല്ലാറ്റിനും ഉത്തരവാദിയെന്നും അധ്യാപിക ഫേസ്ബുക്കിലൂടെ അറിയിച്ചു.




Next Story

RELATED STORIES

Share it