India

വാങ്ങാന്‍ ആളില്ല; ലക്‌സ്, ലൈഫ് ബോയ് സോപ്പുകളുടെ വില കുറച്ചു

ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ പ്രധാന ബ്രാന്‍ഡുകളായ ലക്‌സ്, ലൈഫ് ബോയ്, ഡവ് എന്നീ സോപ്പുകളുടെ വിലയിലാണ് 30 ശതമാനം വരെ കുറവ് വരുത്തിയത്.

വാങ്ങാന്‍ ആളില്ല; ലക്‌സ്, ലൈഫ് ബോയ് സോപ്പുകളുടെ വില കുറച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധി സോപ്പ് വിപണിയിലേക്കും. വില്‍പ്പന കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് സോപ്പുകളുടെ വിലയില്‍ കുറവ് വരുത്താന്‍ ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ തീരുമാനം. ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ പ്രധാന ബ്രാന്‍ഡുകളായ ലക്‌സ്, ലൈഫ് ബോയ്, ഡവ് എന്നീ സോപ്പുകളുടെ വിലയിലാണ് 30 ശതമാനം വരെ കുറവ് വരുത്തിയത്. വില്‍പനയിലുണ്ടായ ഇടിവിനെ തുടര്‍ന്നും വിപണി മത്സരം കടുത്തതോടെയുമാണ് വില കുറച്ചത്. രാജ്യത്തെ സോപ്പ് വിപണിയുടെ ഏറിയ പങ്കും കൈവശമുള്ള കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂനിലിവര്‍. വില കുറയ്ക്കുന്നത് സംബന്ധിച്ച് ജൂലൈയില്‍ നിക്ഷേപകര്‍ക്ക് സൂചന നല്‍കിയിരുന്നു.

വിപണിയില്‍ ഐടിസി, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങിയവരാണ് ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ പ്രധാന എതിരാളികള്‍. ഓഹരി വിപണിയിലും ഹിന്ദുസ്ഥാന്‍ യൂനിലിവറിന് തിരിച്ചടിയുണ്ടായിരുന്നു.

കാര്‍ വിപണിയില്‍ വന്‍ ഇടിവുണ്ടായതിനെ പിന്നാലെ രാജ്യത്തെ പ്രധാന ബിസ്‌ക്കറ്റ് ഉല്‍പാദകരായ പാര്‍ലെജിയില്‍ വില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വാഹന നിര്‍മാതാക്കളായ മാരുതിയും കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് അറിയിച്ചിരുന്നു. അടിവസ്ത്ര വിപണി ഉള്‍പ്പെടെ തളര്‍ച്ചയിലാണെന്നാണ് സൂചന.

Next Story

RELATED STORIES

Share it