India

കുട്ടികളെ പരിപാലിക്കാന്‍ കഴിയുന്നില്ല; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത ഭര്‍ത്താവ് ഭാര്യയെ തിരികെ കൊണ്ടുവന്നു

കുട്ടികളെ പരിപാലിക്കാന്‍ കഴിയുന്നില്ല; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത ഭര്‍ത്താവ് ഭാര്യയെ തിരികെ കൊണ്ടുവന്നു
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഭര്‍ത്താവ് തന്റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇതില്‍ വന്‍ ട്വിസ്റ്റ്. വിവാഹത്തിന്റെ നാലാം നാള്‍ രാധികയെ തിരികെ വേണമെന്ന് അഭ്യര്‍ഥിച്ച് ബബ്ലു രാത്രി വികാസിന്റെ വീട്ടിലേത്തി.

ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു അറിയിക്കുകയും ഏറെ നേരം രാധികയോട് സംസാരിച്ച ശേഷം വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാന്‍ അനുവദിക്കുകയുമായിരുന്നു. വികാസിനൊപ്പം ഭാര്യയെ നിര്‍ബന്ധിച്ചാണ് വിവാഹം ചെയ്ത് അയച്ചതെന്നും ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞതായാണ് വിവരം. രാധികയ്‌ക്കൊപ്പം സമാധാന പൂര്‍ണമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും ബബ്ലു വിശദമാക്കി.

തുടര്‍ന്ന് മക്കളേയും രാധികയേയും കൂട്ടി ബബ്ലു മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയുമായിരുന്നു. അതേസമയം വികാസ് മറ്റൊരിടത്തേക്ക് ജോലി തേടി വീട് വിട്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍ പ്രദേശിലെ ഖൊരക്പൂരില്‍ മാര്‍ച്ച് 25നാണ് ബബ്ലു എന്ന യുവാവ് ഭാര്യ രാധികയെ അവരുടെ കാമുകനെന്ന് ആരോപിക്കപ്പെട്ട വികാസ് എന്ന യുവാവിന് വിവാഹം ചെയ്ത് നല്‍കിയത്.




Next Story

RELATED STORIES

Share it