India

മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാര്യക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരായ ബിജെപിയുടെ പ്രതികാര നടപടി വീണ്ടും. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്ന തിരഞ്ഞെടുപ്പു കമ്മിഷണര്‍ അശോക് ലവാസയെയാണ് ഇക്കുറി ലക്ഷ്യമിട്ടിരിക്കുന്നത്.

മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാര്യക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്
X

ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരായ ബിജെപിയുടെ പ്രതികാര നടപടി വീണ്ടും. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്ന തിരഞ്ഞെടുപ്പു കമ്മിഷണര്‍ അശോക് ലവാസയെയാണ് ഇക്കുറി ലക്ഷ്യമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നൊവേല്‍ സിംഘലിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു.

നൊവേല്‍ സ്വതന്ത്ര ഡയറക്ടറായുള്ള പത്തു കമ്പനികള്‍ നികുതിവെട്ടിപ്പ് നടത്തിയതായാണ് തിങ്കളാഴ്ച നല്‍കിയ നോട്ടീസില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടലംഘന പരാതികളില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കുന്നതിനെ അശോക് ലവാസ എതിര്‍ത്തിരുന്നു.

2015-17ലെ നൊവേലിന്റെ നികുതിവിവരങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്. മുന്‍കാല നികുതി നിര്‍ണയങ്ങളില്‍ ഏതെങ്കിലും വരുമാനം ഉള്‍പ്പെടാതെ പോയിട്ടുണ്ടോ ഒളിച്ചുവച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പണമിടപാടുകളുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ രേഖകളും അധികൃതര്‍ തേടിയിട്ടുണ്ട്. എസ്ബിഐ ഉദ്യോഗസ്ഥയായിരുന്ന നൊവേല്‍ 2005ലാണ് രാജിവച്ചത്.

Next Story

RELATED STORIES

Share it